Ticker

6/recent/ticker-posts

മാലിന്യ മുക്ത കൂടരഞ്ഞി', ഹരിതകർമ്മസേന വാഹനം നാടിന് സമർപ്പിച്ചു.*

 *'


കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2023-2024 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വാങ്ങിയ പുതിയ വാഹനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് ഫ്ലാഗ് ഓഫ്‌ ചെയ്ത് നാടിനു സമർപ്പിച്ചു. 'മാലിന്യ മുക്ത കൂടരഞ്ഞി' എന്ന ലക്ഷ്യം വളരെ പെട്ടെന്ന് കൈവരിക്കുന്നതിനും  ഹരിതകർമ്മസേന പ്രവർത്തനം വേഗത്തിലാക്കുന്നതിനും വേണ്ടിയാണ് പഞ്ചായത്ത് ഭരണസമിതി വാഹനം വാങ്ങിയത്.


ഫ്ലാഗ് ഓഫ്‌ ചടങ്ങിൽ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി. എസ്. രവീന്ദ്രൻ അധ്യക്ഷൻ ആയി, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജോസ് തോമസ്, വാർഡ് മെമ്പർമാരായ ജെറീന റോയ്, സീന ബിജു, ബിന്ദു ജയൻ, ബാബു മൂട്ടോളി, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുരേഷ് കുമാർ, അസിസ്റ്റന്റ് സെക്രട്ടറി സൂരജ്, വി ഇ ഒ മാരായ ജോസ് കുര്യാക്കോസ്, ഷേളിത വി. ടി, ഷൈലജ കെ സി, ഷിനോയ് കെ ബി ജീവനക്കാർ, ഹരിതകർമ്മസേന അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു

Post a Comment

0 Comments