.
കൊടിയത്തൂർ : കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ യു.പി.വിഭാഗം പെൺകുട്ടികൾക്കുള്ള കാരാട്ടേ പരിശീലനം തുടങ്ങി.ഉന്നതി പഠന പ്രാേത്സാസാഹന പദ്ധതിയുടെ ഭാഗമായാണ്
കുട്ടികൾക്ക് സ്വയം പ്രതിരോധ പരിശീലനം നൽകുന്നതിനായി പദ്ധതി ആരംഭിച്ചത്. കൊടിയത്തൂർ ജി.എം.യു.പി സ്കൂളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടിഹസ്സൻ , ഗ്രാമപഞ്ചായത്തംഗം ടി.കെ.അബൂബക്കർ , ഹെഡ്മാസ്റ്റർ E. K. അബ്ദുസലാം, ചീഫ് ഇൻസ്ട്രക്ടർ K. ശിവദാസൻ എന്നിവർ പ്രസംഗിച്ചു. കൊടിയത്തൂർ സ്കൂളിനു പുറമെ തോട്ടുമുക്കം ജി.യു.പി.സ്കൂൾ , പന്നിക്കോട് ജി.എൽ.പി.സ്കൂൾ എന്നീ കേന്ദ്രങ്ങളിലും പരിശീലനം നടക്കുന്നുണ്ട് .
0 Comments