പാലിയേറ്റിവ് ദിനത്തിൽ വീൽചെയറുകൾ സമ്മാനിച്ച് നാടിന് മാതൃകയായി സ്കൂൾ കുട്ടികൾ.
തോട്ടുമുക്കം : തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻറ്ററി സ്കൂളിലെ NSS വളണ്ടിയേഴ്‌സിന്റെ നേതൃത്വത്തിൽ, പാലിയേറ്റിവ് ദിനാചാരണത്തിന്റ ഭാഗമായി തോട്ടുമുക്കം സെന്റ് അൽഫോൻസാ പാലിയേറ്റിവ് സൊസൈറ്റിക്ക് വീൽ ചെയറുകൾ സമർപ്പിച്ചു. സ്കൂളിലെ NSS വളണ്ടിയറായ അൻസാ ഷാജിയാണ് വീൽ ചെയറുകൾ സ്പോൺസർ ചെയ്തത്
തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കന്ററി സ്കൂളിൽ PTA പ്രസിഡന്റ് വിനോദ് ചെങ്ങളംതകടിയിലിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് അസിസ്റ്റന്റ് സ്കൂൾ മാനേജർ ഫാ : അഖിൽ വയ്പ്പുകാട്ടിൽ ഉൽഘാടനം നിർവ്വഹിച്ചു. പാലിയേറ്റിവ് സേവനങ്ങളുടെ ഇന്നത്തെ കാലഘട്ടത്തിന്റെ പ്രെസക്തിയേകുറച്ചു ഫാദർ ഊന്നിപ്പറഞ്ഞു.
ഹയർ സെക്കന്ററി പ്രിൻസിപ്പൽ ശ്രീമതി ലളിത ടീച്ചർ, പാലിയേറ്റിവ് പ്രസിഡന്റ് ശ്രീ ജിയോ വെട്ടുകാട്ടിൽ, സെക്രട്ടറി ശ്രീമതി ചിന്നമ്മ തറപ്പുതൊട്ടിയിൽ, NSS പ്രോഗ്രാം ഓഫീസർ ശ്രീമതി റോസ് മേരി K ബേബി, തുടങ്ങിയവർ സംസാരിച്ചു. ജോയ് മാസ്റ്റർ തെക്കേൽ, ജെസ്സി കൊള്ളിക്കുളവിൽ, മാത്യു തറപ്പുതൊട്ടിയിൽ , തുടങ്ങിയ പാലിയേറ്റിവ് പ്രവർത്തകരും ചടങ്ങിൽ സംബന്ധിച്ചു.
0 Comments