തോട്ടുമുക്കം ഗവ യു പി സ്കൂളിൽ തെരട്ടമ്മൽ ടി എസ് എ യുടെ സഹകരണത്തോടെ നടത്തുന്ന ഫുട്‌ബോൾ അക്കാദമി (TFA) യുടെ ഉദ്ഘാടനവും ഔദ്യോഗിക ജഴ്സി ലോഞ്ചിങ്ങും ഇന്നു നടന്നു.മുൻ ഇന്ത്യൻ താരവും കേരള പോലീസ് ഡെപ്യൂട്ടി കമാൻഡൻറുമായ ശ്രീ. എ സകീർ ഉദ്ഘാടന കർമം നിർവഹിച്ചു. പരിപാടിയിൽ ഹെഡ്മാസ്റ്റർ ശ്രീ.ശ്രീജിത്ത് സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡണ്ട് ശ്രീ.അബ്ദുൽ ജബ്ബാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ കുട്ടികൾക്കുള്ള ജേഴ്സി പ്രകാശനം കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ദിവ്യ ഷിബു നിർവഹിച്ചു. എസ്. എം. സി മെമ്പർ ശ്രീ. ബാബു , ഫുട്ബോൾ കോച്ചുമാരായ ശ്രീ. സുനിൽ, സാദിഖ്, നജീബ്, കബീർ എന്നിവരും പി ടി എ ,എം പി ടി എ പ്രതിനിധികളും മാതാപിതാക്കളും പങ്കെടുത്ത ചടങ്ങിൽ ശ്രീ.ദിലീപ് മാസ്റ്റർ നന്ദി പറഞ്ഞു.
0 Comments