Ticker

6/recent/ticker-posts

കൊടിയത്തൂർ പഞ്ചായത്ത് മുൻ അംഗം ശിഹാബ് മാട്ടുമുറിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കി*

  

*

*_മുക്കം_* : _കൊടിയത്തൂർ പഞ്ചായത്ത് മുൻ അംഗം ശിഹാബ് മാട്ടുമുറിയെ കോൺഗ്രസിൽ നിന്ന് ഡിസിസി പ്രസിഡണ്ട് പ്രവീൺകുമാർ പുറത്താക്കി. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം സിറാജുദ്ദീന് അയച്ച കത്തിലാണ് പുറത്താക്കൽ അറിയിച്ചത്._


_പാർട്ടി അനുമതിയില്ലാതെ പഞ്ചായത്തംഗം രാജിവച്ചത് ഗുരുതരമായ അച്ചടക്ക ലഘനമാണെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ഡിസിസി നേതൃത്വത്തിൽ കത്ത് നൽകിയിരുന്നു._


_നേരത്തെ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനവും അനുമതിയില്ലാതെ രാജിവച്ചിരുന്നു. പഞ്ചായത്തിലെ സാംസ്കാരിക നിലയത്തിൽ താൽക്കാലിക ലൈബ്രേറിയൻ നിയമനത്തിന് കോഴ ആവശ്യപ്പെട്ടുള്ള ഫോൺ സംഭാഷണം പുറത്തായ സാഹചര്യത്തിൽ പഞ്ചായത്തംഗം കരീം പഴങ്കലിനേയും കൂടരഞ്ഞിയിലെ കോൺഗ്രസ് നേതാവ് സണ്ണിയെയും ഡിസിസി പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് തൊട്ടു പിറകെകയാണ് ശിഹാബ് മാട്ടുമുറിക്കെതിരെയും നടപടി. ശിഹാബ് മാട്ടുമുറിയുടെ രാജിയെ തുടർന്ന് മാട്ടുമുറി വാർഡിൽ ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങി._

Post a Comment

0 Comments