Ticker

6/recent/ticker-posts

തോട്ടുമുക്കം ഗവ യു പി സ്കൂളിൽ റിപ്പബ്ലിക് ദിന പരിപാടികൾ സംഘടിപ്പിച്ചു.

 


 രാവിലെ 9 മണിക്ക് പി ടി എ പ്രസിഡന്റ്‌ അബ്ദുൽ ജബ്ബാറിന്റെ സാന്നിധ്യത്തിൽ ഹെഡ്മാസ്റ്റർ പതാക ഉയർത്തുകയും റിപ്പബ്ലിക്ക് ദിന സന്ദേശം നൽകുകയും ചെയ്തു. തുടർന്ന് യു പി തലത്തിലെ കുട്ടികൾക്ക് റിപ്പബ്ലിക്ക് ദിന ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിച്ചു. പതാക ഉയർത്തലിനു ശേഷം ഫുട്ബോൾ ടൂർണമെന്റ് റാലിയും സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ്‌ ശ്രീ.അബ്ദുൽ ജബ്ബാർ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ പി ടി എ അംഗം ശ്രീ.ബാബു സ്വാഗതം പറഞ്ഞു. മുൻ സന്തോഷ്‌ ട്രോഫി താരം ശ്രീ. ശരീഫ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു.



കൊടിയത്തൂർ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ, എസ് എം സി ചെയർമാൻ സോജൻ മാത്യു ആശംസകൾ നേർന്നു.ഹെഡ്മാസ്റ്റർ ശ്രീ.ശ്രീജിത്ത്‌ നന്ദി പറഞ്ഞു. മുക്കം ഉപജില്ലയിലെ പന്ത്രണ്ടോളം സ്കൂളുകൾ പങ്കെടുത്ത ടൂർണമെന്റിൽ ജി എം യു പി എസ് കൊടിയത്തൂർ ചാമ്പ്യൻമാരായി. എസ് എച് യു പി തിരുവമ്പാടി റണ്ണേഴ്സും ആയി.വിജയികൾക്കുള്ള ട്രോഫി വിതരണം വ്യാപാരി വ്യവസായ പ്രസിഡന്റ്‌ ഒ എ ബെന്നി, റെജി കിഴക്കരക്കാട്ട്,എ എം റഹ്മാൻ എന്നിവർ നിർവഹിച്ചു. പി ടി എ, എം പി ടി എ എസ് എം സി പ്രതിനിധികൾ മാതാപിതാക്കൾ നാട്ടുകാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

Post a Comment

0 Comments