തോട്ടുമുക്കം ഗവ യു പി സ്കൂളിൽ ക്ലാസ്സ് റൂം പഠനത്തിന്റെ ഭാഗമായി സയൻസ് ഫെസ്റ്റ് സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് ശ്രീ.അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ശ്രീ ശ്രീജിത്ത് ആർ അധ്യക്ഷൻ ആയ ചടങ്ങിൽ സയൻസ് ക്ലബ് കൺവീനർ ശ്രീമതി.ഹണി മേരി സെബാസ്റ്റ്യൻ സ്വാഗതം പറഞ്ഞു. എസ് എം സി ചെയർമാൻ ശ്രീ. സോജൻ മാത്യു, എം പി ടി എ പ്രസിഡന്റ് ജിഷ എന്നിവർ പരിപാടിക്ക് ആശംസകൾ അറിയിച്ചു."ശാസ്ത്ര പുരോഗതി മനുഷ്യ ജീവിതത്തെ എങ്ങനെ മാറ്റുന്നു "എന്ന വിഷയവുമായി ബന്ധപ്പെട്ട് ശ്രീ സന്ദീപ് സംസാരിച്ചു. സയൻസ് അധ്യാപിക ശ്രീമതി ലിജി ദാസ് നന്ദി പറഞ്ഞു.
ക്ലാസ്സ്റൂം പഠനത്തിന്റെ ഭാഗമായി യു പി ക്ലാസ്സിലെ കുട്ടികൾ പാഠ ഭാഗവുമായി ബന്ധപ്പെട്ട് വ്യത്യസ്ത തരം പ്രൊജക്റ്റ്കൾ അവതരിപ്പിച്ചു. വിവിധ തരത്തിലുള്ള ശാസ്ത്ര പ്രവർത്തനങ്ങൾ സയൻസ് ഫെസ്റ്റ് മനോഹരമാക്കി. പി ടി എ, എം പി ടി എ എസ് എം സി പ്രതിനിധികൾ, മാതാപിതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
0 Comments