കൊടിയത്തൂർ: കൊടിയത്തൂർ പഞ്ചായത്തിൽ പട്ടികജാതി വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പുകൾ വിതരണം ചെയ്തു.
പട്ടികജാതി വിഭാഗത്തിലെ മെഡിക്കൽ എൻജിനീയറിങ്ങ് ഉൾപ്പെടെ ബിരുദ ബിരുദാനന്തര കോഴ്സുകൾക്കും ,പോളിടെക്നിക്, ഐടിഐ,ബിഎഡ് , ടിടിസി ,ഉൾപ്പെടെ പ്ലസ്ടുവിന് ശേഷം സർക്കാർ അംഗീകൃത കോഴ്സുകൾക്കും പഠിക്കുന്ന മുഴുവൻ വിദ്യാർത്ഥികൾക്കുമാണ്
അവരുടെ പഠന കാലാവധിയിൽ ഓരോ വർഷവും ഈ ആനുകൂല്യം നൽകിവരുന്നത്. സ്കോളർഷിപ്പ് വിതരണം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.ഗ്രാമപഞ്ചായത്തും കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയിൽ 10 ലക്ഷത്തി ഇരുപതിനായിരം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.ആകെ 44 വിദ്യാർത്ഥികൾക്കാണ് ഈ വർഷംസ്കോളർഷിപ്പ് വിതരണം ചെയ്യുന്നത്. ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മറ്റി ചെയർമാൻ ബാബു പൊലുകുന്ന് അധ്യക്ഷനായി ആയിഷ ചേലപ്പുറത്ത്, വി.ഷംലൂലത്ത്, കരീം പഴങ്കൽ, രതീഷ് കളക്കുടിക്കുന്ന് സംസാരിച്ചു
0 Comments