മുക്കം: അധ്യാപക നിയമനങ്ങൾ അംഗീകരിക്കണമെന്ന് കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ മുക്കം ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. നിയമനം വൈകിപ്പിക്കുന്ന വിദ്യാഭ്യാസ ഓഫീസർമാരുടെ നടപടിയിൽ യോഗം പ്രതിഷേധം രേഖപ്പെടുത്തി. തുടർന്ന് ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങാൻ ഉപജില്ലാ കമ്മറ്റി തീരുമാനിച്ചു. സംസ്ഥാന നിർവാഹക സമിതിയംഗം പി.ജെ. ദേവസ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഉപജില്ലാ പ്രസിഡൻ്റ് ജോളി ജോസഫ് അധ്യക്ഷത വഹിച്ചു. റവന്യൂ ജില്ലാ പ്രസിഡൻ്റ് ഷാജു പി കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കൗൺസിലർ സുധീർ കുമാർ, വിദ്യാഭ്യാസ ജില്ലാ പ്രസിഡൻ്റ് സിജു പി. ,മുഹമ്മദലി ഇ.കെ., ജോയ് ജോസഫ്, ബിൻസ് പി ജോൺ, ബേബി സലീന, സിറിൽ ജോർജ്, സിന്ധു എന്നിവർ പ്രസംഗിച്ചു.
സബ് ജില്ലാ പ്രസിഡൻ്റ്, സെക്രട്ടറി, ട്രഷറർ എന്നീ സ്ഥാനങ്ങളിലേക്ക് യഥാക്രമം ജോളി ജോസഫ് , മുഹമ്മദലി ഇ.കെ.. ബിൻസ് പി ജോൺ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
0 Comments