Ticker

6/recent/ticker-posts

വയോജന പരിപാലന സർവ്വേ നടത്തി

 




തിരുവമ്പാടി അൽഫോൻസാ കോളേജ് എൻ.എസ്.എസ് യൂണിറ്റും  കൂടരഞ്ഞി അഭയാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റിയും സംയുക്തമായി വയോജന പരിപാലന സർവ്വേ നടത്തി. അഭയാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി  കൂടരഞ്ഞി പഞ്ചായത്തിൽ നടത്തിവരുന്ന "വയോ വന്ദനം " പ്രോജക്ടിന്റെ ഭാഗമായാണ് കക്കാടം പൊയിലിൽ നടത്തിയ സർവ്വേ. അമ്പതോളം വളണ്ടിയർമാർ പങ്കെടുത്തു.

വയോജനങ്ങൾ നാടിന്റെ സമ്പത്താണെന്നും അവരുടെ പ്രശ്നങ്ങളിൽ ഇടപെടേണ്ടത് പരിഷ്കൃത സമൂഹത്തിന്റെ പ്രത്യേകിച്ച് യുവാക്കളുടെ ഉത്തരവാദിത്ത വുമാണെന്ന് റിപ്പോർട്ട് കൈമാറിക്കൊണ്ട് അൽഫോൻസാ കോളേജ് പ്രിൻസിപ്പാൾ ഡോ. ചാക്കോ കെ.വി പറഞ്ഞു. അഭയാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ സൊസൈറ്റി പ്രസിഡണ്ട് ജോർജ് അരുവിയിൽ സർവ്വേ റിപ്പോർട്ട് ഏറ്റുവാങ്ങി. എൻ.എസ്.എസ് പ്രോഗ്രം ഓഫീസർ  പി.സി.ജോസഫ് , സ്റ്റുഡന്റ് കോഡിനേറ്റർ  ജുനൈദ്, വയോ വന്ദനം പ്രോജക്ട് കോഡിനേറ്റർ ജോസ് പുളിമൂട്ടിൽ ,ജോസഫ് തെക്കെകരോട്ട്, ലത സന്തോഷ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments