_എടവണ്ണപ്പാറ: നിർത്തിയിട്ടിരുന്ന ടൂറിസ്റ്റ് ബസ്സിന് തീപ്പിടിച്ചു. എടവണ്ണപ്പാറ വെളുമ്പിലാകുഴി മപ്രത്ത് നിർത്തിയിട്ടിരുന്ന KL 08 BS 1460 രജിസ്ട്രേഷൻ നമ്പറുള്ള ടൂറിസ്റ്റ് ബസ് ഇന്ന് രാവിലെ 10 മണിയോടെയാണ് അഗ്നിക്കിരയായത്_.
https://youtu.be/LFhGPUiEVVE?si=MKP-VTUTG_bMbBXo
_കഴിഞ്ഞ കുറച്ച് ദിവസമായി ബസ് ഇവിടെ നിർത്തിയിട്ടതായിരുന്നു. ആളപായമില്ല. വിവരമറിഞ്ഞു മുക്കത്തു നിന്ന് ഫയർഫോഴ്സിന്റെ രണ്ട് യൂണിറ്റ് സ്ഥലത്തെത്തിയാണ് തീയണച്ചത്. അരീക്കോട് സ്വദേശി സിദ്ധീഖ് എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ളതാണ് ബസ്_.
_തീപിടുത്ത കാരണം അറിവായിട്ടില്ല. മുക്കം അഗ്നിരക്ഷാ നിലയത്തിൽ നിന്നും സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എം. സി. മനോജ്, സേനാംഗങ്ങളായ എം. സി സജിത്ത് ലാൽ, സനീഷ്. കെ. ചെറിയാൻ, വി. സലീം, ഇ. ഫാസിൽ അലി, നജുമുദീൻ, ആർ.വി. അഖിൽ, വി.എം. മിഥുൻ, ടി. രവീന്ദ്രൻ, സി.എഫ് ജോഷി എന്നിവരടങ്ങിയ സംഘമാണ് തീയണച്ചത്_.
0 Comments