മുക്കം വെൻ്റ് പൈപ്പ് പാലത്തിന് സമീപം ചെറുപുഴയിൽ യുവാവ് മുങ്ങി മരിച്ചു. മുക്കം ബസ് സ്റ്റാൻഡിനടുത്ത് ശ്രുതിലയ സിഡി ഷോപ്പ് നടത്തിയിരുന്ന രജീഷ് ആണ് മുങ്ങി മരിച്ചത്.
ഇന്നലെ രാത്രി പുഴയിൽ മീൻ പിടിക്കുന്നതിനിടെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മുക്കത്തുനിന്നുള്ള അഗ്നിശമന സേനാംഗങ്ങളും വിവിധ സന്നദ്ധ സേനാംഗങ്ങളും ചേർന്ന് നടത്തി തിരച്ചിലിലാണ് ഇന്നുച്ചയോടെ മൃതദേഹം കണ്ടെത്തിയത്.
0 Comments