കൊടിയത്തൂർ : വീടുകളിൽ കൃഷി പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൊടിയത്തൂർ പഞ്ചായത്തിൽ മൺചട്ടിയിൽ പച്ചക്കറി തൈ പദ്ധതിക്ക് തുടക്കമായി.
ജനകീയാസൂത്രണം 2023-24 പച്ചക്കറി കൃഷി പ്രോത്സാഹനം പദ്ധതിയുടെ ഭാഗമായി 840000രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കുന്നത് മൺചട്ടി വിതരണത്തിന്റെ ഉത്ഘാടനം കൃഷിഭവനിൽവച്ച് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു മുൻ മെമ്പർ സഫിയ കെ വി ക്ക് നൽകി നിർവഹിച്ചു.
വൈസ് പ്രസിഡൻ്റ് ഫസൽ റഹ്മാൻ, സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻമാരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, മറിയം കുട്ടി ഹസ്സൻ, പഞ്ചായത്തംഗങ്ങളായ ഷംലൂലത്ത്, രതീഷ് കളക്കുടിക്കുന്ന്, ടി.കെ അബൂബക്കർ, രിഹ്ല മജീദ്, ഫാത്തിമ നാസർ, കൃഷി ഓഫീസർ രാജശ്രീ തുടങ്ങിയവർ സംസാരിച്ചു.
ഒരു ഗുണഭോക്താവിന്
10 മൺചട്ടികൾ, പച്ചക്കറി തൈകൾ,
ചകിരിച്ചോറ്, മണ്ണിര കമ്പോസ്റ്റ്, വേപ്പിൻപിണ്ണാക്ക്, എന്നിവയാണ് നൽകുന്നത് 🌱
0 Comments