കൊടിയത്തൂർ: മാലിന്യ മുക്ത നവകേരളം പദ്ധതിയുടെ ഭാഗമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സമ്പൂർണ്ണ മാലിന്യ മുക്ത പഞ്ചായത്ത് പ്രഖ്യാപനം നടത്തി.
ഗ്രാമ പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ മാസങ്ങളായി നടന്നു വരുന്ന വിവിധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് പ്രഖ്യാപനം.കഴിഞ്ഞ ദിവസം പഞ്ചായത്തിലെ 1,4 വാർഡുകളെ മാലിന്യ മുക്ത വാർഡായി പ്രഖ്യാപിച്ചിരുന്നു.
ഗ്രാമ പഞ്ചായത്തോഫീസ് പരിസരത്ത് നടന്ന ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു പ്രഖ്യാപനം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ അധ്യക്ഷയായി. ഏറ്റവും കൂടുതൽ യൂസർ ഫീ ശേഖരിച്ച1,4 വാർഡുകളിലെ ഹരിതകർമ സേനാംഗങ്ങളേയും പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ ഹെൽത്ത് ഇൻസ്പെക്ടർ റിനിലിനേയും ചടങ്ങിൽ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അസി.സെക്രട്ടറി അബ്ദുൽ ഗഫൂർ സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, മുൻ പ്രസിഡൻ്റ് വി. ഷംലൂലത്ത്, പഞ്ചായത്ത് സെക്രട്ടറി ടി. ആബിദ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മജീദ് രിഹ്ല, കരീം പഴങ്കൽ, ഫാത്തിമ നാസർ, ടി.കെ അബൂബക്കർ, കെ.ജി സീനത്ത്, ജി.എം.യു.പി സ്കൂൾ പ്രധാനാധ്യാപകൻ യു.പി അബ്ദുസ്സലാം ,
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡൻ്റ് ഷരീഫ് അമ്പലക്കണ്ടി,രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് കൊടിയത്തൂർ ജി.എം.യു.പി സ്കൂൾ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.
ഗ്രാമ പഞ്ചായത്തിൽ എം സി എഫ് യാഥാർത്ഥ്യമായതോടെ മാലിന്യ നിർമ്മാർജന പ്രവർത്തനങ്ങൾ കൃത്യമായി നടന്നു വരുന്നുണ്ടന്നും കൂടുതൽ കാര്യക്ഷമമായി നടപ്പാക്കാനാവശ്യമായ പ്രവർത്തനങ്ങൾ നടപ്പാക്കുമെന്നും പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അറിയിച്ചു
0 Comments