Ticker

6/recent/ticker-posts

പുന്നക്കൽ താഴത്തുപറമ്പിൽ അഗസ്റ്റിൻ ജോസഫിന്റെ (പ്രിൻസ് ), നിര്യാതനായി

 *നിര്യാതനായി*



തിരുവമ്പാടി: ഇന്നലെ പുലർച്ചെ കാറിനു തീ പിടിച്ച് മരിച്ച പുന്നക്കൽ താഴത്തുപറമ്പിൽ അഗസ്റ്റിൻ ജോസഫിന്റെ (പ്രിൻസ് -58) സംസ്കാരം ഇന്ന് (14-01-2024-ഞായർ) വൈകുന്നേരം 04:00-ന് വിളക്കാംതോട് സെയിന്റ് സെബാസ്റ്യൻസ് പള്ളിയിൽ നടക്കും.


ഇന്നലെ പുലർച്ചെ പന്ത്രണ്ട് മണിയോടെ പുന്നക്കൽ - കാരാട്ടുപാറ റോഡിൽ തുരുത്തിലെ ചപ്പാത്തിനു സമീപമായിരുന്നു കാറിന് തീപിടിച്ച നിലയിൽ കണ്ടെത്തിയത്.


കാറിന്റെ ഡ്രൈവിങ്ങ് സീറ്റിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം പ്രിൻസിന്റേതാണെന്ന് പിന്നീട് തിരിച്ചറിയുകയായിരുന്നു.


മരണകാരണം വ്യക്തമല്ലെന്നും അന്വേഷണം നടന്നു വരികയാണെന്നും പോലീസ് അറിയിച്ചു.


പിതാവ്: പരേതനായ ജോസഫ്.


മാതാവ്: ത്രേസ്യാമ്മ പുല്ലൂരാംപാറ മുരിങ്ങയിൽ കുടുംബാംഗം.


ഭാര്യ: ടെനി കൂരാച്ചുണ്ട് കരിയാത്തുംപാറ ഓരിൽ കുടുംബാംഗം.


മകൾ: സാന്ദ്ര പ്രിൻസ്.


സഹോദരങ്ങൾ: ബേബി, സുബാഷ്, സന്തോഷ്, മോളി, ഡോളി, സാബു, പരേതനായ പ്രസാദ്.

Post a Comment

0 Comments