തോട്ടുമുക്കം: സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിലെ വിദ്യാർത്ഥികൾക്കായി തിരുവമ്പാടി അൽഫോൻസാ കോളേജ് സൈക്കോളജി വിഭാഗത്തിന്റെയും വുമൺ ഡെവലപ്പ്മെന്റ് സെല്ലിന്റെയും നേതൃത്വത്തിൽ
*സുരക്ഷിത ബാല്യം* എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി.
🪢🪢🪢🪢🪢🪢
ബാലപീഡനങ്ങളും ശാരീരിക ചൂഷണങ്ങളും ഏറി വരുന്ന സമൂഹത്തിൽ കുട്ടികൾക്ക് എങ്ങനെ സുരക്ഷിതരായി വളരാം എന്നതും ഗുഡ് ടച്ച് ആൻഡ് ബാഡ് ടച്ച് എന്നത് സംബദ്ധിച്ചും കുട്ടികൾക്ക് അവബോധം നൽകുക എന്ന ലക്ഷ്യത്തോടെ നടത്തിയ പരിപാടിയുടെ ഭാഗമായി ബോധവൽക്കരണത്തിന് സഹായകമായ ചിത്രങ്ങൾ, വീഡിയോകൾ, ഗെയിമുകൾ മുഖേന അതിക്രമങ്ങൾ കുട്ടിയിലും ഒപ്പം സമൂഹത്തിലും സൃഷ്ടിക്കുന്ന ഭവിഷ്യത്തുകൾ വിദ്യാർത്ഥികളെ ബോധ്യപ്പെടുത്തുകയും, അത്തരം സാഹചര്യങ്ങളിൽ എപ്രകാരം അവയെ തടയാമെന്നും കുട്ടികളെ ബോധവാന്മാരാക്കി.
അൽഫോൻസാ കോളേജിലെ സൈക്കോളജി വിഭാഗം മേധാവി സ്നേഹ മാത്യു, വിദ്യാർത്ഥികളായ അനുമോൾ ജോസ്, ദേവ് താര രഞ്ജിത്ത്, സാവൻ ലൂയി സെബാസ്റ്റ്യൻ, സാന്തോം സ്കൂൾ പ്രിൻസിപ്പൽ സി. ഷാർലെറ്റ് റോസ് സി. എം. സി, അധ്യാപിക ജിൽസി വിൻസെന്റ്, മറ്റ് അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
0 Comments