തോട്ടുമുക്കം സെന്റ് തോമസ് ഹയർസെക്കൻഡറി സ്കൂളിന്റെ നാൽപ്പതാം വാർഷികാഘോഷവും 32 വർഷം സേവനമനുഷ്ഠിച്ച ശ്രീമതി സഫിയ ടീച്ചർക്കുള്ള യാത്രയയപ്പ് സമ്മേളനവും ഗംഭീരമായി നടത്തി.
തിരുവമ്പാടി എംഎൽഎ ശ്രീ ലിന്റോ ജോസഫ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവ ഫാദർ ജോൺ മൂലയിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ താമരശ്ശേരി രൂപത കോർപ്പറേറ്റ് മാനേജർ റവ ഫാദർ ജോസഫ് പാലക്കാട്ട് അനുഗ്രഹ പ്രഭാഷണവും ഉപഹാര സമർപ്പണവും നിർവഹിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ദിവ്യ ഷിബു, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ. സൂഫിയാൻ, വാർഡ് മെമ്പർ സിജി കുറ്റിക്കൊമ്പിൽ, ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജോ പാലാപുളിക്കൽ, പി ടി എ പ്രസിഡന്റ് വിനോദ് ചേങ്ങളംതകിടിയിൽ,എം പി ടി എ പ്രസിഡന്റ് ബിന്ദു ജോൺസൺ, റിട്ടയേഡ് ഹെഡ്മാസ്റ്റർ തോമസ് ജോസഫ്,
തോട്ടുമുക്കം ജിയുപിഎസ് ഹെഡ്മാസ്റ്റർ ശ്രീജിത്ത് ആർ, ചുണ്ടത്തും പൊയിൽ ജിയുപിഎസ് ഹെഡ് മിസ്ട്രസ് റെജി ഫ്രാൻസിസ്, തോട്ടുമുക്കം സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂൾ ഹെഡ്മിസ്ട്രസ് സി. ഷാർലറ്റ് റോസ് സിഎംസി, പാരിഷ് ട്രസ്റ്റി ജോർജ് തെക്കേ പുത്തൻപുരയിൽ, ഹയർസെക്കൻഡറി അധ്യാപിക പ്രതിനിധി ജെൻസി മാത്യു, വിദ്യാർത്ഥി പ്രതിനിധി ഫാത്തിമ നാജിയ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി വിപിൻ ബേബി നന്ദി അർപ്പിച്ചു. തുടർന്ന് കുട്ടികളുടെ കലാവിരുന്ന് അരങ്ങേറി.
0 Comments