കോണ്‍ഗ്രസ്സിലെ അനാവശ്യ ഗ്രൂപ്പ് പോര്; മെംബര്‍ ശിഹാബ് മാട്ടുമുറി രാജിവെച്ചു
കൊടിയത്തൂര്‍: ഗ്രാമ പഞ്ചായത്ത് മൂന്നാം വാര്‍ഡ് അംഗവും മുന്‍ വൈസ്പ്രസിഡന്റുമായ ശിഹാബ് മാട്ടുമുറി മെംബര്‍ സ്ഥാനം രാജിവെച്ചു. വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ഗ്രാമ പഞ്ചായത്ത് സെക്രട്ടറിക്ക് രാജിക്കത്ത് സമര്‍പ്പിച്ചു. ലൈബ്രേറിയന്‍ നിയമനത്തിന് കോഴ ആവശ്യപ്പെട്ടതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവും വാര്‍ഡ് മെംബറുമായ കരീം പഴങ്കലിന്റെ ശബ്ദസന്ദേശം പ്രചരിച്ചതുമായി ബന്ധപ്പെട്ട് ശിഹാബ് മാട്ടുമുറിക്ക് പങ്കുണ്ടെന്ന തരത്തിലുള്ള വ്യാജ പ്രചാരണങ്ങളില്‍ മനംമടുത്തും അനാവശ്യ ഗ്രൂപ്പുപോരില്‍ മനംമടുത്തുമാണ് രാജി വെച്ചതെന്നാണ് അറിയുന്നത്.
ഇതോടെ മൂന്നാം വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങും. പഞ്ചായത്തിലെ 16 അംഗങ്ങില്‍ 12-യുഡിഎഫ് 2-എല്‍ഡിഎഫ്, 2-വെല്‍ഫെയര്‍പാര്‍ട്ടി എന്നിങ്ങനെയായിരുന്നു കക്ഷിനില ഉണ്ടായിരുന്നത്. കാലങ്ങളായി കോണ്‍ഗ്രസ്സില്‍ പുകഞ്ഞുകൊണ്ടിരുന്ന ഗ്രൂപ്പ് പോരാണ് ഇപ്പോള്‍ രാജിയില്‍ കലാശിച്ചിരിക്കുന്നത്.
0 Comments