Ticker

6/recent/ticker-posts

യുവാവ് ടെറസിൽ നിന്ന് വീണ് മരിച്ചത് കൊലപാതകമെന്ന് പൊലീസ്; സുഹൃത്ത് പിടിയിൽ



ടെറസിൽ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. പുതുവത്സര തലേന്നായിരുന്നു സംഭവം. 

ചികിത്സയിലായിരുന്ന കോഴിക്കോട് തടമ്പാട്ടു താഴം സ്വദേശി അബ്ദുൽ മജീദ് ഇന്നാണ് മരിച്ചത്. ടെറസിൽ നിന്നും വീണെന്നായിരുന്നു ആദ്യ നിഗമനം. എന്നാൽ മദ്യലഹരിയിൽ സുഹൃത്ത്‌ തള്ളിയിട്ടതാണെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. 

സംഭവത്തില്‍ അബ്ദുൽ മജീദിന്റെ സുഹൃത്ത്‌ അരുണിനെ പൊലീസ് പിടികൂടിയിട്ടുണ്ട്. അബ്ദുൽ മജീദ് ഇന്ന് രാവിലെ ആണ് മരിച്ചത്.

Post a Comment

0 Comments