തോട്ടുമുക്കം : ഇടുക്കി ജില്ലയിലെ കട്ടപ്പന KSRTC സബ്ബ് ഡിപ്പോയിൽ നിന്നും പ്രകൃതി മനോഹരമായ വാഗമൺ മലനിരകൾ താണ്ടി എറണാകുളം -തൃശൂർ -പാലക്കാട് -മലപ്പുറം -കോഴിക്കോട് ജില്ലകളിലൂടെയുള്ള പ്രയാണം ആനക്കാപൊയിലിൽ എത്തിയിട്ട് ഫെബ്രുവരി 11 ന് വിജയകരമായ 14 വർഷങ്ങൾ പൂർത്തിയാവുകയാണ്. എല്ലാ വാർഷികത്തിലും പോലെ മലയോര മേഖല KSRTC ഫോറം പ്രവർത്തകരും ആനക്കാപൊയിലിലെ നല്ലവരായ നാട്ടുകാരും കൂടി "കട്ടപ്പന ആനകുട്ടനെ " അണിയിച്ചൊരുക്കി യാത്രയാകുന്ന കാഴ്ച്ച എന്നും മനോഹരം തന്നെ. ബസിനു ആവശ്യമായ റൂട്ട് ബോർഡുകൾ മലയോര മേഖല KSRTC ഫോറത്തിന്റെ നേതൃത്വത്തിൽ പ്രസിഡന്റ് ബാസിത് തോട്ടുമുക്കം സെക്രട്ടറി നാരായണൻ ആനക്കാംപൊയിൽ എന്നിവർ ബസ് ജീവകാർക്ക് നൽകി. ബസ് റിബൺ, വർണ്ണ ബലൂണുകൾ കൊണ്ട് അലങ്കരിക്കുകയും ചെയ്തു. ജീവനക്കാർക്ക് മധുര പലഹാരങ്ങൾ നൽകുകയും ഹാരം അണിയിച്ചു കൊണ്ട് സ്വീകരിക്കുകയും ചെയ്തു നാളിതുവരെ കട്ടപ്പന -ആനക്കാംപൊയിൽ സർവീസുമായി സഹകരിച്ച മാന്യ യാത്രക്കാർ, KSRTC ഓഫീസർമാർ, ജീവനക്കാർ, എന്നിവർക്കുള്ള ഹൃദയം നിറഞ്ഞ നന്ദിയും കടപ്പാടും KSRTC ഫോറം അറിയിച്ചു.
0 Comments