മുക്കം : കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച എൽ പി സ്കൂൾ കായികമേളയിൽ ജി.എം.യു.പി സ്കൂൾ കൊടിയത്തൂർ ഓവറോൾ കിരീടം കരസ്ഥമാക്കി. സൗത്ത്കൊടിയത്തൂർ എ.യു.പി സ്കൂൾ റണ്ണറപ്പാറായി. ചെറുവാടി ഗവ. ഹയർ സെക്കൻ്ററി സ്കൂൾ മൂന്നാം സ്ഥാനം കരസ്ഥമാക്കി.ദ സ്പ്രിന്റ്' എന്ന പേരിൽ
കാരക്കുറ്റിയിലെ ഗ്രാമപഞ്ചായത്ത് ഇതിഹാസ് ഗ്രൗണ്ടിൽ നടന്ന കായികമേളയിൽ പത്ത് വിദ്യാലയങ്ങളിൽ നിന്ന് വിവിധ ഇനങ്ങളിൽ മുന്നൂറോളം താരങ്ങൾ മാറ്റുരച്ചു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു, പതാക ഉയർത്തി. വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ മറിയം കുട്ടി ഹസ്സൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസി: ഫസൽ കൊടിയത്തൂർ, മുൻ പ്രസി: വി.ഷംലൂലത്ത്, സ്ഥിരംസമിതി അധ്യക്ഷ ആയിഷ ചേലപ്പുറത്ത്, പഞ്ചായത്തംഗം ടി കെ അബൂബക്കർ, എം.ടി റിയാസ്, നിർവഹണ ഉദ്യോഗസ്ഥൻ ജി.എ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു. ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി നിരവധി വിദ്യാർത്ഥികൾ പങ്കെടുത്ത മാർച്ച് പാസ്റ്റും നടന്നു.
0 Comments