Ticker

6/recent/ticker-posts

നാട്ടിലിറങ്ങുന്ന കാട്ടു മൃഗങ്ങളെ കൊല്ലാൻ അനുവദിക്കണം.

 



കാർഷിക മേഖലയിൽ മാത്രമല്ല ടൗണിൽ പോലും ഇറങ്ങി മനുഷ്യനും സ്വത്തിനും കൃഷിക്കും ഭീഷണിയായുള്ള വന്യജീവികളെ കൊല്ലാനുള്ള അധികാരം ജനങ്ങൾക്ക് നൽകണമെന്ന് കേരള കോൺഗ്രസ് കൊടിയത്തൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. തോട്ടുമുക്കം ഗവൺമെൻറ് യുപി സ്കൂളിനും സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിനും ഇടയിലുള്ള നടുവത്താനിയിൽ അലക്സാണ്ടർ മാസ്റ്ററുടെ ഭാര്യ ക്രിസറ്റീനടീച്ചറെ കുത്തി പരിക്കേൽപ്പിച്ച പന്നി സ്കൂൾ വിദ്യാർത്ഥികൾക്ക് നേരെയും പാഞ്ഞു കയറി. പിഞ്ചു വിദ്യാർത്ഥികൾക്ക് സംരക്ഷണം നൽകാൻ ഉത്തരവാദിത്തപ്പെട്ടവർ മടി കാണിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് അഞ്ചാം വാർഡ് ഗ്രാമസഭ നായാട്ട് നടത്തി പന്നിവേട്ട നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പദ്ധതി നടപ്പായില്ല. അതിഭയാനകമായ കാട്ടുപന്നി വിളയാട്ടം നടക്കുന്ന 5 ,6 ,7 വാർഡുകളിൽ എത്രയും വേഗം നായാട്ട് നായ്ക്കളുമായുള്ള പന്നി വേട്ട നടത്തണമെന്ന് യോഗം ആവശ്യപ്പെട്ടു മണ്ഡലം പ്രസിഡണ്ട് ടി വി മാത്യു എൻ വി ജോസഫ് പി ടി തോമസ് എം എസ് ഫ്രാൻസിസ് ജോർജ് ചെറുശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു ജോർജ് ചെറുശ്ശേരി തുടങ്ങിയവർ പ്രസംഗിച്ചു:

Post a Comment

0 Comments