Ticker

6/recent/ticker-posts

മലയോര മേഖലയിൽ ഭീതിവിതച്ച് കാട്ടാന ശല്യം

  



            ഊർങ്ങാട്ടിരി പഞ്ചായത്തിലെ മലയോര മേഖലയിൽ ഭീഷണിയായി കാട്ടാന ശല്യം അതിരൂക്ഷം.. മരത്തോട് , എടപ്പട്ടിപൊയിയിൽ,പന്നിയാൻമല, കുന്താണിക്കാട് തുടങ്ങിയ സ്ഥല ങ്ങളിലാണ് ആന ശല്യം രൂക്ഷമായിരിക്കുന്നത്. പകൽ സമയത്തു പോലും ഇവിടങ്ങളിൽ ആനയുടെ സാന്നിധ്യം ഉണ്ട്. വ്യപകമായ കൃഷി നാശമാണ് പ്രദേശത്ത് ഉണ്ടായിട്ടുള്ളത്'. പന്നി, കുരങ്ങ് എന്നിവയുടെയും ശല്യം രൂക്ഷമാണ്: നൂറുകണക്കിന് കുരങ്ങുകളാണ് കൂട്ടാമായി കൃഷിയിടത്തിലറിങ്ങുന്നത് വാഴ,തെങ്ങ് ,കൊക്കോ മുതലായവ കൂട്ടാമായി ഇറങ്ങുന്ന കുരങ്ങുകൾ നശിപ്പിക്കുന്നുണ്ട്.വില തകർച്ചയും വിളനാശവും മൂലം ദുരിതത്തിലായ കർഷകർക്ക് ഇരിട്ടിയാണ് വന്യമൃഗ ശല്യം..പ്രകൃതിക്ഷോഭവും വന്യമൃഗ ശല്യവും കാരണം ഭൂരിഭാഗം ജനങ്ങളും സ്ഥലം വിറ്റ് പോയതിനാൽ അവശേഷിക്കുന്ന ആളുകൾക്ക് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്. 'റിയൽ എസ്റ്റേറ്റ് മാഫിയ കൈവശരിക്കുന്ന മലയോര മേഖലയിലെ ഭൂമിയാണ് മിക്കതും.വേനലിൽ കടുക്കുന്നതോടെ കാട്ടാന ജനവാസ മേഖലയിലേക്ക് ഇറങ്ങും എന്ന രീതിയിലാണ് സമീപവാസികൾ'

Post a Comment

0 Comments