ഭിന്നശേഷി വിദ്യാർത്ഥികൾക്കായി കൊടിയത്തൂർ പഞ്ചായത്ത് ഭരണസമിതി ഒരുക്കിയ വിനോദയാത്ര അതിൻ്റെ പേരു പോലെ തന്നെ ഏവർക്കും മുന്നോട്ടുള്ള പ്രയാണത്തിന് കരുത്ത് നൽകുന്നതായിരുന്നു. അവശതയുണ്ടങ്കിലും അതെല്ലാം മറന്ന് പ്രായമായവർ പഴയ സ്കൂൾ ഗാനങ്ങൾ പാടിയപ്പോൾ മറ്റുള്ളവരും അത് ഏറ്റു പിടിച്ചു. . വിനോദ സഞ്ചാര കേന്ദ്രമായ മലമ്പുഴയിലേക്കാണ് 2 വാഹനങ്ങളിലായി ഭിന്നശേഷിക്കാരും അവരുടെ രക്ഷിതാക്കളുമുൾപ്പെടെ 110 ഓളം പേർ യാത്ര പോയത്.
മനുഷ്യന്റെ കണക്കുകൂട്ടലുകൾക്കപ്പുറം, പോയ കാലത്തിന്റെ വികൃതികളിൽ തങ്ങൾക്കു നഷ്ട്ടമായ സന്തോഷ ദിനങ്ങൾ ഒരു പകൽ കൊണ്ട് തിരിച്ചുപിടിക്കുകയായിരുന്നു ഈ യാത്രയിലൂടെ അവർ.അതോടെ പരിധിയും,പരിമിതിയും അവരുടെ ആവേശത്തിനുമുന്നിൽ വഴിമാറി നിന്നു.
പാട്ടും കളികളും ആവേശമായപ്പോൾ ജനപ്രതിനിധികളും അതിൻ്റെ ഭാഗമായതോടെ വിദ്യാർത്ഥികളും രക്ഷിതാക്കളും ആവേശകൊടുമുടി കയറി.
യാത്ര ഗ്രാമപഞ്ചായത്ത് പ്രസി: ദിവ്യ ഷിബു ഫ്ലാഗ് ഓഫ് ചെയ്തു. വൈസ് പ്രസിഡൻ്റ് ഫസൽ കൊടിയത്തൂർ അധ്യക്ഷനായി. ആയിഷ ചേലപ്പുറത്ത്, കെ.പി സൂഫിയാൻ, കരീം പഴങ്കൽ, സൂരജ്, ജമാൽ എരഞ്ഞിമാവ് തുടങ്ങിയവർ സംബന്ധിച്ചു
0 Comments