മുക്കം. പൊതു വിദ്യാലയങ്ങളിലെ വിദ്യാർത്ഥികളുടെ പഠന മികവുകൾ
പൊതു സമൂഹവുമായി പങ്ക് വെക്കുന്നതിന് വേണ്ടി പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പഠനോൽസവം പരിപാടിയുടെ ബ്ലോക്ക് തല പരിശീലനം കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു.
കൊടിയത്തൂർ ജി എം യുപി സ്കൂളിൽ നടന്ന പരിപാടിയിൽ ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റർ ജോസഫ് തോമസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ടി കെ അബൂബക്കർ മാസ്റ്റർ, പ്രധാനാദ്ധ്യാപകൻ ഇ.കെ അബ്ദുസ്സലാം, ബി ആർ സി ട്രെയിനർ അമ്പിളി എസ് വാര്യർ , ക്ലസ്റ്റർ കോ ഓഡി നേറ്റർ മാരായ ബി പി നീതു, വർഷ അശോകൻ, ബി ചിഞ്ചു, തുടങ്ങിയവർ സംസാരിച്ചു. കൊടിയത്തൂർ ,മാവൂർ,പെരുമണ്ണ,പെരുവയൽ,ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് പരിധിയിലെ സർ ക്കാർ - എയിഡഡ് എൽ. പി , യു.പി സ്കൂളുകളിലെ നൂറോളം അധ്യാപകർ പരിശീലനത്തിൽ പങ്കെടുത്തു.വാർഷിക മൂല്യ നിർണ്ണയത്തിന് മുമ്പായി വിദ്യാലയങ്ങളിൽ പഠനോൽസവം പരിപാടികൾ അരങ്ങേറും.
0 Comments