*
തോട്ടുമുക്കം: കാട്ടുപന്നിയുടെ ആക്രമണത്തിൽ റിട്ടയേർഡ് ടീച്ചർക്ക് ഗുരുതര പരിക്ക് . ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം നടന്നത് .
വീടുമുറ്റത് ജോലി ചെയ്യുന്നതിനിടെയാണ് 74 കാരിയായ ക്രിസ്റ്റീന ടീച്ചറെ കാട്ടുപന്നി ആക്രമിച്ചത് .
ടീച്ചറെ ആക്രമിച്ചതിന് ശേഷം സ്കൂൾ കുട്ടികളുടെ ഇടയിലേക്ക് പന്നി ഓടിക്കയറി . ഗുരുതരമായി പരിക്കേറ്റ ടീച്ചറുടെ വലത് കൈയുടെയും ഇടത് കാലിന്റെയും എല്ല് പൊട്ടിയിട്ടുണ്ട് . ടീച്ചറെ ഉടൻ തന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
മലയോര മേഖലയിൽ കാട്ടുപന്നി ശല്യം രൂക്ഷമായി തുടരുന്നു . രാത്രി സമയങ്ങളിൽ വ്യാപകമായി കൃഷി നശിപ്പിക്കുന്നതിന് പുറമെ പട്ടാപകൽ മനുഷ്യർക്ക് നേരെയും ആക്രമണം തുടരുകയാണ് . തോട്ടുമുക്കം ഗവ . യു.പി സ്കൂളിനും സാന്തോം ഇംഗ്ലീഷ് മീഡിയം സ്കൂളിനും ഇടയിൽ വെച്ചാണ് ആക്രമണമുണ്ടായത് .
0 Comments