Ticker

6/recent/ticker-posts

ഇലക്ട്രിക് പോസ്റ്റ് മാറ്റിയില്ല. റോഡ് നിർമാണം വൈകുന്നതായി പരാതി



കൂടരഞ്ഞി: റോഡിൽ നിന്നും ഇലക്ട്രിക് പോസ്റ്റ് മാറ്റത്തതിനെ തുടർന്ന് റോഡ് നിർമാണ പ്രവർത്തി തടസപ്പെടുന്നതായി പരാതി.

കൂടരഞ്ഞി കരിംകുറ്റിയിൽ മലയോര ഹൈവേയ്ക്ക് അനുബദ്ധമായി നിർമിക്കുന്ന റോഡിലാണ് പ്രവർത്തിക്ക് തടസമായി രണ്ട് ഇലക്ടിക് പോസ്റ്റുകൾ നിൽക്കുന്നത്.

കരിംകുറ്റി അങ്ങാടി മുതൽ ബൈപ്പാസ് ജംക്ഷൻ വരേയുള്ള 30 മീറ്റർ ദൂരത്തിലാണ് റോഡ് നിർമാണ പ്രവർത്തി പുരോഗമിക്കുന്നത്.

ഇതേ തുടർന്ന് രണ്ട് ആഴ്ച്ചയായി ഇത് വഴിയുള്ള ഗതാഗതം പൂർണമായി നിരോധിച്ചിരിക്കുകയാണ്.
ഇപ്പോൾ പൂവാറൻതോട് ,പുല്ലൂരാം പാറ ഭാഗത്തു നിന്നും വരുന്ന വാഹനങ്ങൾക്ക്
തിരുവമ്പാടിക്ക് ഭാഗത്തെക്ക് പൊകണമെങ്കി
അങ്ങാടി ചുറ്റി സഞ്ചരിക്കണം.

ഇത് കൂടാതെ പൊടിശല്യവും മറ്റും മൂലം ഈ ഭാഗത്തെ വ്യാപരികളും ദുരിതത്തിലാണ്.
പലരും ഒരാഴ്ച്ചയായി കടകൾ അടച്ചിട്ടിരിക്കുകയാണ്.

നിർമാണ പ്രവർത്തിയുടെ ഭാഗമായി കരിംകുറ്റി അങ്ങാടിയിൽ കലുങ്ക് ഉൾപ്പെടെയുള്ള പ്രവർത്തികളും ജി.എസ്.പി വർക്കുകളും പൂർത്തിയായി. ഇനി ടാറിങ്ങ് പ്രവർത്തി മാത്രമാണ് ബാക്കിയുള്ളത്.

പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിന് കെ.എസ്.ഇ ബിയിൽ പണം അടക്കണം ഇതിന് ഇനിയും ബന്ധപ്പെട്ടവർ തയ്യാറാകാത്തതാണ് പോസ്റ്റ് മാറ്റാത്തതിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.
അടിയന്തരമായി പോസ്റ്റ് മാറ്റി സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കണമെന്നും റോഡ് നിർമാണം പൂർത്തിയാക്കണമെന്നും  നാട്ടുകാർ ആവിശ്യപ്പെട്ടു.

Post a Comment

0 Comments