ചെറുവാടി:
കൊടിയത്തൂർ ഗ്രാമപഞ്ചായത്തും, കുന്നമംഗലം ബ്ലോക്ക് പഞ്ചായത്തുംസംയുക്തമായി 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പ്രവർത്തി പൂർത്തീകരിച്ച ക്രാഡിൽ അംഗൻവാടി ഉദ്ഘാടനം ചെയ്തു.ചുറ്റുമതിൽ ട്രെയിൽ മാതൃകയിൽ നിർമ്മിച്ചും പെയിൻ്റിംഗ് പൂർത്തീകരിച്ചും കളിയുപകരണങ്ങൾ സ്ഥാപിച്ചുമാണ് അംഗൻവാടി ശിശു സൗഹൃദമാക്കി മാറ്റിയത്. ഗ്രാമ പഞ്ചായത്തിലെ മൂന്നാമത്തെ ക്രാഡിൽ അംഗൻവാടിയാണിത്. ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു ഉദ്ഘാടനം നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം കെ .പി സൂഫിയാൻ അധ്യക്ഷത വഹിച്ചു.ആയിഷ ചേലപ്പുറത്ത്, കെ.വി അബ്ദുറഹിമാൻ തുടങ്ങിയവർ സംസാരിച്ചു.
0 Comments