Ticker

6/recent/ticker-posts

ഇടവിള കിറ്റ് വിതരണം ചെയ്തു

 


മുക്കം: കർഷകർക്ക് ആശ്വാസ നടപടിയുമായി കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്.

 ജനകീയാസൂത്രണം 2023-24 പദ്ധതിയിൽ ഉൾപ്പെടുത്തി ഇടവിള വിത്ത് കിറ്റ് വിതരണം ചെയ്തു.

ഇടവിള കൃഷിക്കായി ചേന, ചേമ്പ്, ഇഞ്ചി, മഞ്ഞൾ എന്നിവ അടങ്ങിയ 1000 കിറ്റുകൾ ആണ് പദ്ധതി പ്രകാരം കർഷകർക്ക് സൗജന്യമായി നൽകുന്നത്. കിറ്റ് വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത്

പ്രസിഡന്റ്‌ ദിവ്യ ഷിബു നിർവഹിച്ചു. വൈസ് പ്രസിഡന്റ്‌ ഫസൽ കൊടിയത്തൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, സ്റ്റാൻഡിങ് കമ്മിറ്റീ ചെയർമാൻ ബാബു പൊലുകുന്നത്ത്, മെമ്പർമാരായ ഷംലൂലത്ത്, കരീം പഴങ്കൽ, ടി.കെ അബൂബക്കർ, കൃഷി ഓഫീസർ രാജശ്രീ, അസിസ്റ്റന്റ് മാരായ നസീബ, ശ്രീജയ്    തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments