തിരുവമ്പാടി: കേരള സർക്കാർ പൊതുമരാമത്ത് വകുപ്പ് നിരത്തു വിഭാഗം 3.30 കോടി രൂപ ചിലവിൽ നിർമ്മിക്കുന്ന തിരുവമ്പാടി- കൂടരഞ്ഞി- കൂമ്പാറ- തോട്ടുമുക്കം റോഡിന്റെ പ്രവൃത്തി ഉദ്ഘാടനം തിരുവമ്പാടി എംഎൽഎ ലിൻ്റോ ജോസഫ് നിർവ്വഹിച്ചു. ആധുനിക രീതിയിൽ BM & BC നിലവാരത്തിലാണ് പരിഷ്‌കരണ പ്രവൃത്തി നടത്തുന്നതെന്ന് ചീഫ് എഞ്ചിനീയർ അജിത്ത് രാമചന്ദ്രൻ അറിയിച്ചു.
ചടങ്ങിൽ തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജോൺസൺ അധ്യക്ഷയായി. കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ആദർശ് ജോസഫ്,ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി.പി.ജമീല,തിരുവമ്പാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എ. അബ്ദുറഹിമാൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മെമ്പർ ബിജു എണ്ണാർമണ്ണിൽ,വാർഡ് മെമ്പർമാരായ ലിസി ബാബു
,കെ.എം. മുഹമ്മദാലി , തിരുവമ്പാടി സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻറ് ജോസ് മാത്യു, സജി ഫിലിപ്പ്, മനോജ് വാഴേപറമ്പിൽ, ഗോപിലാൽ, കോയ പുതുവയൽ, ജോയി മാങ്കുഴി, എബ്രഹാം മാനുവൽ, ഫൈസൽ കെ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കോഴിക്കോട് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ഹാഷിം വി.കെ. ഐ.കെ.മിഥുൻ (AEE, PWD ROADS, കൊടുവള്ളി സബ് ഡിവിഷൻ) റിപ്പോർട്ട് അവതരിപ്പിച്ചു.
പിഡബ്ല്യുഡി അസിസ്റ്റൻറ് എൻജിനീയർ (റോഡ്) അരുണി കെ. വേണു നന്ദി പറഞ്ഞു.
ഡാലിയ തോമസ് റിപ്പോർട്ടർ
എന്റെ തിരുവമ്പാടി
0 Comments