*
വെറ്റിലപ്പാറ :വെറ്റിലപ്പാറ ഗവൺമെൻറ് ഹൈസ്കൂളിൽ വായനക്കൂട്ടം ഉദ്‌ഘാടനവും മാഗസിൻ പ്രകാശനവും നടന്നു. വിദ്യാർത്ഥികളിലെ സർഗാത്മകത പരിപോഷിപ്പിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച പദ്ധതിയായ *ബഡ്ഡിംഗ് റൈറ്റെഴ്സിന്റെ* (വളർന്നുവരുന്ന എഴുത്തുകാർ )ഭാഗമായി ആണ് പരിപാടി സംഘടിപ്പിച്ചത്. PTA പ്രസിഡന്റ് ശ്രീ. ഉസ്മാൻ പാറക്കലിന്റെ അധ്യക്ഷതയിൽ അരീക്കോട് BPC ശ്രീ. രാജേഷ് ഉദ്ഘാടനകർമ്മം നിർവ്വഹിച്ചുകൊണ്ട് *ഉറവ* മാഗസിൻ പ്രകാശനം ചെയ്തു.ബഹുമാനപെട്ട HM ശ്രീമതി ലൗലി ജോൺ മാഗസിൻ ഏറ്റുവാങ്ങുകയും സീനിയർ അസിസ്റ്റന്റ് ശ്രീ. റോജൻ പി. ജെ.. സ്റ്റാഫ് സെക്രട്ടറി ശ്രീ. അലി അക്ബർ കെ. റ്റി,ശ്രീ. അബ്ദുൽ മുനീർ,ശ്രീ.ജിനീഷ്,ശ്രീമതി. നസിയ, തുടങ്ങിയ അധ്യാപക പ്രതിനിധികൾ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു.. വിദ്യാരംഗം കോർഡിനേറ്റർ ശ്രീമതി. വിലാസിനി സ്വാഗതവും ശ്രീമതി. ജിഷ നന്ദിയും രേഖപ്പെടുത്തി.ചടങ്ങിൽ PTA, MPTA,SMC,പ്രതിനിധികളും രക്ഷിതാക്കളും സന്നിഹിതരായി.
0 Comments