*
വെറ്റിലപ്പാറ ഗവ ഹൈസ്കൂളിലെ
നഴ്സറി വിഭാഗം കുട്ടികൾക്കായി "OLIVIA KIDZMATE CONVOCATION FIESTA 2024" എന്ന പേരിൽ യുകെജിയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഗ്രാജുവേഷൻ സെറിമണി സംഘടിപ്പിച്ചു.
യുകെജിയിൽ നിന്ന് ഒന്നാം ക്ലാസിലേക്ക് പോകുന്ന കുട്ടികളെ അനുമോദിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിൽ ഒരു ചടങ്ങ് സംഘടിപ്പിച്ചത് .
ജിഎച്ച്എസ്എസ് വെറ്റിലപ്പാറയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിക്കുന്നത് . പി.ടി.എ പ്രസിഡന്റ് ശ്രീ ഉസ്മാൻ പാറക്കൽ അധ്യക്ഷത നിർവഹിച്ച ചടങ്ങിൽ സീനിയർ അസിസ്റ്റന്റ് ശ്രീ.റോജൻ പി. ജെ ഉദ്ഘാടനം ചെയ്തു സംസാരിച്ചു.
നേഴ്സറി ഇൻ ചാർജ് ശ്രീ.അബ്ദുൾ മുനീർ ചടങ്ങിന് സ്വാഗതം നേർന്നു. കുട്ടികളുടെ ടാലന്റ് വിലയിരുത്തുന്നതിനായി നടത്തിയ ടാലന്റ് സർച്ച് പരീക്ഷയിൽ വിജയിച്ച മുഴുവൻ വിദ്യാർത്ഥികളും സമ്മാനത്തിന് അർഹരായി. സമ്മാനാർഹരായവർക്ക് പി.ടി.എ, എസ്.എം.സി , എം.പി.ടി.എ അംഗങ്ങൾ ചേർന്ന് സർട്ടിഫിക്കറ്റും മെഡലുകളും സമ്മാനിച്ചു.എസ്.എം.സി ചെയർമാൻ ശ്രീ സുരേഷ്, എം പി ടി എ പ്രസിഡന്റ് ശ്രീമതി ഹസീന, സ്റ്റാഫ് സെക്രട്ടറി അലി അക്ബർ, പാരന്റ്സ് പ്രതിനിധി ശ്രീമതി ഐശ്വര്യ, നഴ്സറി വിഭാഗത്തിലെ ജിജിത കെ, സൗമ്യ എം ജെ, എന്നിവർ പരിപാടിക്ക് ആശംസകൾ അർപ്പിച്ചു. അനുമോദന ചടങ്ങ് രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും പുതിയ അനുഭവം സമ്മാനിച്ചു.
0 Comments