കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ പതിമൂന്നുകാരനായ വിദ്യാര്‍ഥിക്ക് ജപ്പാന്‍ ജ്വരം സ്ഥിരീകരിച്ചു.
കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏഴാം വാർഡിൽ ജപ്പാൻ ജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ചെറുവാടി സി.എച്ച് . സി മെഡിക്കൽ ഓഫീസറുടെ നിർദ്ദേശ പ്രകാരം പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി . മൃഗങ്ങളിൽ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന ഈ രോഗം മനുഷ്യരിലേക്കും അപൂർവമായി പകരുന്ന രോഗമാണ് . ക്യുലക്സ് വർഗ്ഗത്തിൽപ്പെട്ട കൊതുകുകൾ ആണ് ഈ രോഗം പരത്തുന്നത് . ഊർജ്ജിതമായ കൊതുക് കൂത്താടി ഉറവിട നശീകരണം ആണ് പ്രതിരോധ പ്രവർത്തനത്തിന്റെ പ്രധാന മാർഗ്ഗം.പനി , തലവേദന മറ്റു അസ്വാസ്ഥ്യങ്ങൾ ഉള്ളവർ സ്വയം ചികിത്സിക്കാതെ ആശുപത്രിയിൽ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതാണെന്ന് ആരോഗ്യ വകുപ്പ് അധികൃതർ അറിയിയിച്ചു.മെഡിക്കൽ ഓഫീസർ ഡോ . മനുലാൽ പ്രദേശം സന്ദർശിക്കുകയും പ്രതിരോധ പ്രവർത്തനങ്ങൾക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.പ്രദേശത്ത് പനി ബാധിച്ചവരുടെ വിവരങ്ങളും മറ്റും ശേഖരിക്കുകയും കൊതുക് കൂത്താടി ഉറവിട നശീകരണവും പൊതുജന ബോധവൽക്കരണവും നടത്തി . ചെറുവാടി സി എച്ച് സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ദീപിക ജെ പി എച്ച് എൻ ഖദീജ , രാധിക എന്നിവർ പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം വഹിച്ചു.ആശാവർക്കർമാർ എം എൽ എസ് പി മാർ വളണ്ടിയർമാർ എന്നിവർ പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായി . പ്രതിരോധ നടപടികൾക്കായി ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റും പ്രദേശം സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി .
0 Comments