*
വെറ്റിലപ്പാറ: കേരള സർക്കാർ ഹരിത കേരള മിഷൻ വെറ്റിലപ്പാറ ഗവ.ഹൈസ്കൂളിനെ ഹരിതസ്ഥാപനമായി തെരഞ്ഞെടുത്തു.
പരിസ്ഥിതി പരിപാലന സംസ്ക്കാരം, ഹരിത പെരുമാറ്റച്ചട്ടം, ശുചിത്വ മാലിന്യ സംസ്കരണം, ജൈവ വൈവിധ്യ സംരക്ഷണം എന്നിവയിലെ പ്രവർത്തനമാണ് സ്കൂളിന് നേട്ടമായത്.
ഊർങ്ങാട്ടിരി പഞ്ചായത്ത് പ്രസിഡൻ്റ് ജിഷ.സി വാസുവിൽ നിന്ന് പ്രധാനാധ്യാപിക ലൗലി ജോണും സ്കൂൾഹരിതസേന നോഡൽ ഓഫിസർ ജിനീഷ് സിയും ചേർന്ന് സാക്ഷ്യപത്രവും ഉപഹാരവും ഏറ്റുവാങ്ങി. വൈസ് പ്രസിഡൻ്റ് ഷിജോ ആൻ്റണി ,വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഹസ്നത്ത് കുഞ്ഞാണി, നവ കേരള മിഷൻ റിസോഴ്സ് പേഴ്സൺ അബ്ദുൾ അലി, ജില്ലാ ശുചിത്വമിഷൻ ഓഫിസർ രോഹിണി മുത്തൂർ എന്നിവർ സംസാരിച്ചു.
0 Comments