Ticker

6/recent/ticker-posts

കക്കാടംപൊയിൽ,(ആനക്കല്ലുംപാറയിൽ)വീണ്ടും അപകടം: വാൻ മറിഞ്ഞ് 10 പേർക്ക് പരിക്ക്*

 *


കക്കാടംപൊയിൽ :  കക്കാടംപൊയിൽ റോഡിൽ മലയോര ഹൈവേയിൽ ആനക്കല്ലുംപാറ വളവിൽ വീണ്ടും അപകടം. കക്കാടംപൊയിലിൽ നിന്ന് ഇറക്കം ഇറങ്ങി വരികയായിരുന്ന വാൻ മറിഞ്ഞ് ബെംഗളൂരൂ സ്വദേശികളായ പത്തുപേർക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രിയാണ് അപകടം. നാട്ടുകാർ ഏറെ പണിപ്പെട്ട് വാഹനം ഉയർത്തിയാണ് യാത്രക്കാരെ പുറത്തെത്തിച്ചത്.


കക്കാടംപൊയിലിൽ വിനോദ സഞ്ചാരത്തിനെത്തിയ കുടുംബം തിരിച്ചു പോകവെയാണ് അപകടം. പരിക്കേറ്റവരെ മണാശ്ശേരി സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുഞ്ഞിന്റെ പരിക്ക് സാരമുള്ളതിനാൽ അരീക്കോട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.


സ്ഥിരം അപകടമേഖലയാണ് ആനക്കല്ലുംപാറ വളവ്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ പത്തിലധികം വാഹനാപകടങ്ങളാണ് ഉണ്ടായത്.

ബൈക്ക് കൊക്കയിലേക്ക് പതിച്ചു വിദ്യാർഥികൾ ഉൾപ്പെടെ മരിച്ചിരുന്നു. റോഡ് നവീകരിച്ചതോടെ അതി വേഗത്തിലെത്തുന്ന വാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് ആവർത്തിക്കുകയാണ്.

Post a Comment

0 Comments