Ticker

6/recent/ticker-posts

കടുവഭീതിയിൽ; ഉറക്കമിളച്ച് നാട്ടുകാർ*_

 _*✍🏻മേലെ പൊന്നാങ്കയം കടുവഭീതിയിൽ; ഉറക്കമിളച്ച് നാട്ടുകാർ*_




_*തിരുവമ്പാടി*: ഗ്രാമപഞ്ചായത്തിലെ മേലെ പൊന്നാങ്കയത്ത് കടുവ ഇറങ്ങിയതായി നാട്ടുകാർ.വ്യാഴാഴ്ച വൈകുന്നേരം ആറരയോടെ കണ്ണന്താനം സജിയുടെ വീട്ടുമുറ്റത്ത് കടുവയോട് സാമ്യമുള്ള ജീവിയെ കണ്ടത്.സജിയുടെ അമ്മ അന്നക്കുട്ടിയാണ് ആദ്യം കാണുന്നത്. വലിയ അലർച്ച ഉണ്ടാക്കി നടന്നു പോകുന്നത് കണ്ടതായി സജിയും പറഞ്ഞു._


_സജിയുടെ നായയെ കഴിഞ്ഞവർഷം അജ്ഞാത ജീവി കടിച്ചു കൊന്നിരുന്നു. കടുവഭീതിയിൽ തൊണ്ടും ചകിരിയുമെല്ലാമായി രാത്രി വൈകിയും തീ കൂട്ടി ഉറക്കമിളച്ചിരിക്കുകയാണ് നാട്ടുകാർ. കാടോത്തിമല വന മേഖലയോട് ചേർന്ന് കിടക്കുന്ന ജനവാസ മേഖലയാണ് ഇത്. നാട്ടുകാർ വിവരം അറിയിച്ചതിനെത്തുടർന്ന് വനംവകുപ്പ് തിരുവമ്പാടി നായരുകൊല്ലി സെക്ഷൻ ഓഫീസർ കെ മണിയുടെ നേതൃത്വത്തിൽ വനപാലകർ സ്ഥലത്തെത്തിയിട്ടുണ്ട്._


_താമരശ്ശേരിയിൽ നിന്ന് എത്തിയ ദ്രുത കർമ്മ സേനയും സ്ഥലത്ത് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച നിരീക്ഷണ ക്യാമറ സ്ഥാപിക്കുമെന്ന് ഫോറസ്റ്റ് സെക്ഷൻ ഓഫീസർ അറിയിച്ചു._

Post a Comment

0 Comments