**
കക്കാടംപൊയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
കക്കാടംപൊയിൽ: തേനരുവിക്ക് സമീപമാണ് ഡസ്റ്റർ കാർ കത്തി നശിച്ചത് കാറിൽ യാത്രക്കാർ ഉണ്ടായിരുന്നെങ്കിലും പുകയിറങ്ങുന്നത് കണ്ട് വാഹനത്തിൽ നിന്ന് ഇറങ്ങി രക്ഷപ്പെടുവാൻ സാധിച്ചതിനാൽ യാത്രക്കാർക്ക് ആർക്കും അപകടമില്ല.
ദൃശ്യങ്ങളിലേക്ക്
👇
https://youtu.be/QqDtn1LXKeg?si=4P4VaeCJvML7VPy2
കക്കാടംപൊയിലിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ച കാർ പൂർണമായും കത്തി നശിച്ചു . പീടികപ്പാറ സ്വദേശി തേനരുവി ജോണും ഭാര്യയും സഹോദരിയും സഞ്ചരിച്ച കാറാണ് കത്തി നശിച്ചത് . കക്കാടംപൊയിലിലെ താഴെ കക്കാട് പാമ്പുംകാവ് വെച്ചായിരുന്നു സംഭവം . കക്കാടംപൊയിലിലെ 94 -ാം ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴി കാറിന്റെ മുൻ ഭാഗത്തുനിന്നും പുക കണ്ട ഉടനെ കാർ നിർത്തി കാറിലുണ്ടായിരുന്നവർ ഇറങ്ങി . അൽപ സമയത്തിനകം കാർ പൂർണമായും കത്തി നശിക്കുകയായിരുന്നു . ഡസ്റ്റർ കാറാണ് കത്തി നശിച്ചത്.മുക്കത്ത് നിന്നും അഗ്നിശമനസേന സ്ഥലത്തെത്തി ..
ഫയർഫോഴ്സ് എത്തിയപ്പോഴേക്കും കാർ പൂർണമായി കത്തി നശിച്ചിരുന്നു
0 Comments