Ticker

6/recent/ticker-posts

കൊടിയത്തൂരിൽ പകർച്ചവ്യാധി പ്രതിരോധ - മഴക്കാലപൂർവ ശുചീകരണ യോഗം ചേർന്നു




കൊടിയത്തൂർ: മഞ്ഞപ്പിത്തമുൾപ്പെടെയുള്ള പകർച്ചവ്യാധികൾ റിപ്പോർട്ട് ചെയ്യുകയും മഴക്കാലത്ത് വിവിധ പകർച്ചവ്യാധികൾ പടരാൻ സാധ്യതയുള്ളതിനാലും 

കൊടിയത്തൂരിൽ പകർച്ചവ്യാധി പ്രതിരോധ - മഴക്കാലപൂർവ ശുചീകരണ യോഗം ചേർന്നു.

പഞ്ചായത്തിൽ പടർന്നുപിടിക്കുന്ന പകർച്ചവ്യാധികൾ, മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ, രോഗപ്രതിരോധ പ്രവർത്തനങ്ങൾ എന്നിവവിലയിരുത്തി. വാർഡ് തലത്തിൽ സ്‌ക്വാഡ്  പ്രവർത്തനം നടത്തി ഉറവിട നശീകരണം,  കിണർ ക്ലോറിനേഷൻ എന്നിവ

ഊർജ്ജിതപ്പെടുത്താനും, ബോധവൽക്കരണ പ്രവർത്തനങ്ങൾ  ശക്തിപ്പെടുത്താനും  തീരുമാനിച്ചു.  കുടിവെള്ള വിതരണം  നടത്തുന്ന  വാഹനങ്ങളിൽ  കുടിവെള്ള പരിശോധനാ  റിപ്പോർട്ടും, വെള്ളം  ശേഖരിക്കുന്ന  വിവരങ്ങളും  കർശനമായും  ഉണ്ടായിരിക്കണം എന്ന് നിർദേശം നൽകി. വഴിയോരക്കച്ചവടങ്ങൾ നിർത്തലാക്കാനും  കുടിവെള്ള  ഭക്ഷണ ശുചിത്വം  ഉറപ്പുവരുത്താനും തീരുമാനിച്ചു.

 കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന യോഗത്തിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ദിവ്യ ഷിബു അധ്യക്ഷയായി.

ചെറുവാടി സി. എച്ച്. സി. മെഡിക്കൽ ഓഫീസർ ഡോ: ടി.ഒ മായ, കൊടിയത്തൂർ മെഡിക്കൽ ഓഫീസർ ഡോ: രേഖ, ഹെൽത്ത് ഇൻസ്പെക്ടർ കെ. ജയശ്രീ

 എന്നിവർ പ്രവർത്തനങ്ങൾ  വിശദീകരിച്ചു. 

 ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി  ചെയർമാൻ മറിയംകുട്ടിഹസ്സൻ, വൈസ് പ്രസിഡന്റ്  ഫസൽ കൊടിയത്തൂർ ,ബാബു പൊലുകുന്നത് ക്, വി. ഷംലുലത്ത്, ഫാത്തിമ നാസർ, ടി.കെ അബൂബക്കർ, മെഡിക്കൽ ഓഫീസർ ബേബി സന്തോഷ്, അസിസ്റ്റന്റ് സെക്രട്ടറി, വിവിധ വകുപ്പ് പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments