Ticker

6/recent/ticker-posts

കൂടരഞ്ഞി ഇടവക പ്ലാറ്റിനം ജൂബിലി സമാപനം കുറിച്ചു .

 


കൂടരഞ്ഞി: കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഇടവകയുടെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളുടെ സമാപനം കുറിച്ചുകൊണ്ട് നടത്തിയ കൃതജ്ഞത ബലിയിലും പൊതു സമ്മേളനത്തിലും കലാപരിപാടികളും ആയിരക്കണക്കിന് ആളുകൾ പങ്കെടുത്തു.  വൈകുന്നേരം നാലിന് താമരശ്ശേരി രൂപത ബിഷപ്പ് മാർ റെമിജിയോസ്  ഇഞ്ചനാനിയുടെ കാർമ്മികത്വത്തിൽ  കൃതജ്ഞത ബലി അർപ്പിച്ചു. 

ഫാ മാത്യു മണിയമ്പാറ ഫാ നിതിൻ കരിന്തോളിൽ എന്നിവർ സഹകർമ്മികരായി  



ശേഷം നടന്ന പൊതു സമ്മേളനത്തിൽ ഇടവക വികാരി ഫാ. റോയ് തേക്കുംകാട്ടിൽ സ്വാഗതം ആശംസിച്ചു. തിരുവമ്പാടി എം എൽ എ ലിന്റോ ജോസഫ് ചടങ്ങ് ഉദ്‌ഘാടനം നിർവഹിച്ചു. ബിഷപ്പ് മാർ റെമിജിയോസ്  ഇഞ്ചനാനി ജൂബിലി മെമ്മോറിയൽ ഭവന നിർമ്മാണ പ്രോജക്ട് ലോഞ്ച് ചെയ്തു. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഫൊറോനാ ഇടവക വികാരി ഫാ. തോമസ് നാഗപറമ്പിൽ,

ഫാ. മാത്യു മണിയമ്പാറ സി എം ഐ, കൂടരഞ്ഞി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ്, ബാജി കാക്കനാട്ട്, സി. പവിത്ര സി എം സി, ജോസ് കടമ്പനാട്ട്, ആൻ അബ്രഹാം വെട്ടിക്കൽ എന്നിവർ ആശംസ അറിയിച്ചു സംസാരിച്ചു. ജോയ് മാഞ്ചിറ നന്ദിയർപ്പിച്ചു സംസാരിച്ചു. തുടർന്ന് 75 പേർ ചേർന്ന് അവതരിപ്പിച്ച തിരുവാതിരയും, 75 പേർ ചേർന്ന് പാടിയ ജൂബിലി  ഗാനവും ഇടവകാംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറി.

Post a Comment

0 Comments