തോട്ടുമുക്കം സെന്റ് തോമസ് ഹയർ സെക്കൻഡറി സ്കൂൾ പുതിയൊരു വഴിത്താരയിലേക്ക് കടക്കുമ്പോൾ കടക്കുമ്പോൾ അഭിമാനിക്കാൻ നേട്ടങ്ങൾ ഏറെ. തോട്ടുമുക്കത്തെ മിടുക്കരായ വിദ്യാർഥികളുടെയും അധ്യാപകരുടെയും ശ്രമഫലമായി ഈ വർഷവും മികച്ച നേട്ടം കൈവരിക്കാൻ നമുക്കായി. ഏഴു (7A+) കുട്ടികൾ ഫുൾ എ പ്ലസ്, 10 വിദ്യാർത്ഥികൾ 5 എ (5A) പ്ലസും ഇരുപതിലധികം വിദ്യാർഥികൾ 90% ത്തിന് മുകളിൽ മാർക്കും കരസ്ഥമാക്കി കൊണ്ട് സ്കൂളിൻറെ അഭിമാന താരങ്ങളായി. ചെറിയ സാഹചര്യത്തിൽ തുടങ്ങിയ നമ്മുടെ വിദ്യാലയം ഇന്ന് എല്ലാ മേഖലകളിലും വിജയത്തിൻറെ വെന്നിക്കുടി പാറിച്ച് പന്തലിച്ചു നിൽക്കുന്നു. സൗകര്യങ്ങളുടെ കാര്യത്തിൽ മലയോര മേഖലയിലെ മികച്ച കെമിസ്ട്രി,ഫിസിക്സ്, മാക്സ് ,ബയോളജി ലാബുകളും ആധുനിക കമ്പ്യൂട്ടർ ലാബും കായിക മേഖലയിലെ മികവു പുലർത്താൻ മികച്ച കളി സ്ഥലവും നമ്മുടെ സ്കൂളിൻറെ മാറ്റ് കൂട്ടുന്നു. കുട്ടികളിലെ സാമൂഹിക പ്രതിബദ്ധത വളർത്തുന്നതിനായി എൻഎസ്എസിന്റെ യൂണിറ്റും ഉപരിപഠനവും ജോലി സാധ്യതയും തൻ്റെ കഴിവുകളും തിരിച്ചറിയുന്നതിനായി കരിയർ ഗൈഡ് ൻസും പ്രവർത്തിക്കുന്നു. മൂല്യബോധവും നല്ല ശീലങ്ങളും വളർത്താൻ സൗഹൃദ ക്ലബ്ബും നമുക്കുണ്ട്. വരും വർഷങ്ങളിൽ കൂടുതൽ നേട്ടങ്ങളുമായി കൂടുതൽ ഉയരങ്ങളിലേക്ക് കുതിക്കാൻ ശ്രമിക്കുന്ന ഈ വിദ്യാലയത്തിലേക്ക് ഏവരെയും സഹർഷം സ്വാഗതം ചെയ്യുന്നു.
0 Comments