കൊടിയത്തൂർ: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 2 കാരക്കുറ്റിയിൽ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തിൽ മഞ്ഞപ്പിത്തമുൾപ്പെടെ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിലാണ് പരമാവധി രോഗം പടരുന്നത് ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ ശുചീകരണം നടക്കുന്നത്. കാരക്കുറ്റിയിലെ കിണർ പൂർണ്ണമായും ശുചീകരിച്ചു. മണ്ണ് നിറഞ്ഞ് ഉപയോഗശൂന്യമായിരുന്ന
അങ്ങാടിയിലെ ഡ്രൈനേജും ശുചീകരിച്ചു.
വാർഡിലെ പ്രധാന ജലസ്രാേതസ്സായ തോട്, മറ്റ് പൊതു ഇടങ്ങൾ എന്നിവയും അടുത്ത ദിവസം ശുചികരിക്കുമെന്ന് വാർഡ് മെമ്പർ വി.ഷംലൂലത്ത് പറഞ്ഞു.
വാർഡ് തലത്തിൽ സ്‌ക്വാഡ് പ്രവർത്തനം നടത്തി ഉറവിട നശീകരണം, കിണർ ക്ലോറിനേഷൻ എന്നിവ
ഊർജ്ജിതപ്പെടുത്തുകയും ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യും
0 Comments