-----------------------------------------------
കോഴിക്കോട് : മുക്കം ഡോൺ ബോസ്കോ കോളേജ് NACC-ന്റെ ആദ്യ
പാദത്തിൽ തന്നെ B++ കരസ്ഥമാക്കി. ഇന്ത്യയിലെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഗുണനിലവാര പരിശോധന നടത്തുന്ന ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന NAAC ന്റെ (നാഷണൽ അസ്സസ് മെൻറ് ആൻഡ് കൗൺസിൽ) പരിശോധനയിലാണ് 2.82 ഗ്രേഡ് പോയിന്റോടു കൂടി ഡോൺ ബോസ്കോ കോളേജ് ഉന്നത വിജയം കരസ്ഥമാക്കിയത്.
2018 മുതലുള്ള അഞ്ചുവർഷത്തെ പ്രവർത്തന റിപ്പോർട്ടിന്റെ വിലയിരുത്തലാണ് NAAC സംഘം നടത്തിയത്. കോളേജിന്റെ വിവിധ ഡിപ്പാർട്ട്മെന്റുകൾ, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, തുടങ്ങിയ എല്ലാവിധ വകുപ്പുകളും NAAC സംഘം സന്ദർശിച്ചു. അക്കാദമിക്ക് പ്രവർത്തനങ്ങളുടെയും, മറ്റ് പഠനാനുബന്ധ പൊതു പ്രവർത്തനങ്ങളുടെയും സുപ്രധാന സംഭാവനകൾ പരിഗണിച്ചാണ് NACC ഈ അംഗീകാരം നൽകിയത്.
യുവാക്കളെ വിദ്യാഭ്യാസവും, സാമൂഹ്യവും, സാംസ്കാരികവുമായ ഉന്നത നിലവാരത്തിലേക്ക് എത്തിക്കുക എന്നുള്ള വിശുദ്ധ ജോൺ ബോസ്കോയുടെ സ്വപ്നങ്ങളെ മുറുകെപ്പിടിച്ചുകൊണ്ട് 2013-ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി അഫിലിയേഷനോട് കൂടി സ്ഥാപിച്ചതാണ് ഡോൺ ബോസ്കോ കോളേജ് .
ഡോ. നാസിബ് സിങ്ങ് ഗിൽ (HoD, കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെന്റ്, മഹാറഷി ദയാനന്ദ് യൂണിവേഴ്സിറ്റി ഹരിയാന) ന്റെ നേതൃത്വത്തിലുള്ള ഡോ. സദാഫ് ഷാഹ (അസോസിയേറ്റ് പ്രൊഫസർ, ജമ്മു യൂണിവേഴ്സിറ്റി) ഡോ. ടി എസ് ദേവരാജ (അസോസിയേറ്റ് പ്രൊഫസർ , മൈസൂർ യൂണിവേഴ്സിറ്റി) എന്നിവർ അംഗങ്ങൾ ആയിട്ടുള്ള മൂന്നംഗ വിദഗ്ധ സംഘമാണ് സന്ദർശനം നടത്തിയത്.
മാനേജർ ഫാ.മാർട്ടിൻ അഗസ്റ്റിൻ, പ്രിൻസിപ്പാൾ ഡോ. ഫാ. ജോബി എം അബ്രഹാം ഐക്യുഎസി കോഡിനേറ്റർ ഷൈമ ചന്ദ്രശേഖരൻ, ഡിപ്പാർട്ട്മെൻറ് മേധാവികൾ, അധ്യാപകർ, അനധ്യാപകർ, വിദ്യാർഥികൾ എന്നിവരുടെ കൂട്ടായ ശ്രമഫലമായാണ് കോളേജ് ഈ വിജയം കരസ്ഥമാക്കിയത്.
0 Comments