S S L C പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A+ നേടിയ വൃന്ദമോളെ തോട്ടുമുക്കം വിന്നേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് ആദരിച്ചു.
തോട്ടുമുക്കം : തോട്ടുമുക്കം വിന്നേഴ്സ്
ചാരിറ്റബിൾ ട്രസ്റ്റിന്റ
നേതൃത്വത്തിൽ SSLC പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും A+ നേടി മികച്ച വിജയം കരസ്ഥമാക്കിയ കാരശ്ശേരി ഗ്രാമ പഞ്ചായത്തിലെ എളമ്പിലാശ്ശേരി കോളനിയിലെ വൃന്ദമോളെ മൊമെന്റോയും ക്യാഷ് പ്രൈസും നൽകി ആദരിച്ചു.
തോട്ടുമുക്കം സെന്റ്
തോമസ് ഹൈസ്കൂളിൽ നിന്നുമാണ് വൃന്ദമോൾ ഈ വർഷം S S L C പഠനം പൂർത്തിയാക്കിയത്.
വളരെ ദുർഘടം പിടിച്ച വഴികളിലൂടെ കഷ്ടപെട്ട് കാൽ നടയായി സഞ്ചരിച്ചിട്ടു വേണം തോട്ടുമുക്കം സെന്റ് തോമസ് ഹൈസ്കൂളിൽ എത്തി ചേരുവാൻ.
ഈ മിടുക്കിക്കും കുടുംബത്തിനും സ്വന്തമായി നല്ലൊരു വീട് പോലും ഇല്ലാതെ കഷ്പ്പെട്ടിട്ടാണ് ഈ മികച്ച വിജയം നേടിയത് എന്നുള്ളത് ഒരിക്കലും വിസ്മരിക്കുവാൻ സാധിക്കില്ല.
ഇപ്പോൾ നല്ലവരായ സ്വമനസുകളുടെ സഹായത്താൽ വൃന്ദമോളുടെ കുടുംബത്തിന്റെ വീടെന്ന സ്വപ്നം പൂവണിയുകയാണ്.
വിന്നേഴ്സ് ചാരിറ്റബിൾ ട്രസ്റ്റ് ഭാരവാഹികളായ ബാസിത് തോട്ടുമുക്കം, വിനോദ് സെബാസ്റ്റ്യൻ, സൂരജ് പി. കെ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി
0 Comments