Ticker

6/recent/ticker-posts

ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് പരിസ്ഥിതി സൗഹാർദ്ദ മനോഭാവം കുട്ടികളിൽ വളർത്താനുതകുന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു.*

 *




തോട്ടുമുക്കം: ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് പരിസ്ഥിതി സൗഹാർദ്ദ മനോഭാവം കുട്ടികളിൽ വളർത്താനുതകുന്ന വൈവിധ്യമാർന്ന പരിപാടികൾ സംഘടിപ്പിച്ചു. ചുണ്ടത്തു പൊയിൽ സെൻറ് ജോർജ് പള്ളി വികാരി റവ. ഫാദർ ലിവിൻ ചിറത്തലയ്ക്കൽ ഫലവൃക്ഷത്തൈ നട്ടുകൊണ്ട് പരിസ്ഥിതി ദിനം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് റെജി ഫ്രാൻസിസ് പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സയൻസ് ക്ലബ് കൺവീനർ ശ്രീമതി അമാന നാലകത്ത് പരിസ്ഥിതി ദിന സന്ദേശം നൽകി . സ്കൂൾ Nature Club, കാർഷിക Club എന്നിവയുടെ നേതൃത്വത്തിൽ പച്ചക്കറിത്തോട്ടം, പൂന്തോട്ടം എന്നിവ വെച്ചുപിടിപ്പിച്ചു. പരിസ്ഥിതിദിനക്വിസ്, മാലിന്യവിമുക്ത കേരളം - പ്രബന്ധ രചന,പോസ്റ്റർ നിർമ്മാണം, പരിസര ശുചീകരണം , ഹരിതകർമ്മസേനാംഗത്തിൻ്റെ നേതൃത്വത്തിൽ ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിച്ച് - waste management പരിശീലനം, ഹരിതകർമ്മസേനാംഗമായ അതിർത്തി മുക്ക് പൗളിയെ ആദരിക്കൽ എന്നീ പ്രവർത്തനങ്ങളോടെ ഈ വർഷത്തെ പരിസ്ഥിതിദിനാചരണത്തിന് തുടക്കം കുറിച്ചു.
















Post a Comment

0 Comments