പള്ളിതാഴെ തോട്ടുമുക്കം അങ്ങാടികൾ വ്യാപാരികളുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
തോട്ടുമുക്കം :മഴക്കാലപൂർവ്വ ശുചീകരണത്തിന്റെ ഭാഗമായി തോട്ടുമുക്കം അങ്ങാടിയും പള്ളിത്താഴെ അങ്ങാടിയും വ്യാപാരി വ്യവസായ ഏകോപന സമിതി തോട്ടുമുക്കം യൂണിറ്റ് മെമ്പർമാരുടെ നേതൃത്വത്തിൽ ശുചീകരിച്ചു.
ശുചീകരണത്തിന് യൂണിറ്റ് പ്രസിഡണ്ട് ഒ.എ ബെന്നി, വർക്കിംഗ് പ്രസിഡണ്ട് ശ്രീ മുജീബ് റഹ്മാൻ,യൂണിറ്റ് ജനറൽ സെക്രട്ടറി ശ്രീ സിനോയ് പി ജോയ്, ജോയിൻ സെക്രട്ടറി ശ്രീ സുനിൽ കെ, ട്രഷറർ ജൂബിൻ ജോസഫ് എന്നിവർ നേതൃത്വം നൽകി
0 Comments