Ticker

6/recent/ticker-posts

വിജയോത്സവം

 ** 


മരഞ്ചാട്ടി:

മേരിഗിരി ഹൈസ്കൂൾ മരഞ്ചാട്ടിയിൽ വിജയോത്സവവും വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും നടത്തി. ഹെഡ്മിസ്ട്രസ് ശ്രീമതി സീന റോസ് സ്വാഗതമാശംസിച്ചു. സ്കൂൾ മാനേജർ റവ. ഫാ. ജോർജ് കളപ്പുരയ്ക്കൽ അധ്യക്ഷത വഹിച്ചു. കാരശ്ശേരി പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി സുനിത രാജൻ, വിജയോത്സവത്തിൻ്റെ ഉദ്ഘാടനം നടത്തി. പ്രശസ്ത കവിയും നാടകകൃത്തുമായ ശ്രീ കൂമ്പാറ ബേബി വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. ഇക്കഴിഞ്ഞ SSLC പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ചവരെ YMCA ക്ലബ്ബ്, വ്യാപാരി വ്യവസായി ഏകോപന സമിതി, സത്യ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, പ്രഭാത് ലൈബ്രറി, പൂർവ്വ വിദ്യാർഥി പ്രതിനിധികൾ എന്നിവർ ചേർന്ന് അഭിനന്ദിച്ചു. ഉച്ചയ്ക്ക് എല്ലാ കുട്ടികൾക്കും നെയ്ച്ചോറും ചിക്കനും നൽകിയത് ചടങ്ങിന് കൊഴുപ്പായി.

Post a Comment

0 Comments