.
ചുണ്ടത്തുപൊയിൽ: 2024-25 വർഷത്തെ ഊർങ്ങാട്ടിരി പഞ്ചായത്തു തല പ്രവേശനോത്സവം ഹരിത പ്രോട്ടോ ക്കോൾ പാലിച്ചു കൊണ്ട് ചുണ്ടത്തു പൊയിൽ ഗവ.യു.പി.സ്കൂളിൽ നടത്തി. ഊർങ്ങാട്ടിരി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ജിഷ. സി.വാസു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ശ്രീ. ഷിജോ ആൻ്റണി അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ഹസ്നത്ത് കുഞ്ഞാണി ,ഒന്നാം വാർഡ് മെമ്പർ ശ്രീമതി ടെസി സണ്ണി, ഹെഡ് മിസ്ട്രസ് ശ്രീമതി റെജി ഫ്രാൻസിസ്, പി.ടി.എ. പ്രസിഡൻ്റ് ശ്രീ. മുജീബ് റഹ്മാൻ, എം.ടി.എ പ്രസിഡൻ്റ് ശ്രീമതി വിബില രാജ്, സീനിയർ അസിസ്റ്റൻ്റ് ശ്രീമതി സിനി കൊട്ടാരത്തിൽ എന്നിവർ ചടങ്ങിൽ കുട്ടികളോട് സൗഹ്യദ സംഭാഷണം നടത്തി. 43 വർഷത്തെ സേവനത്തിനു ശേഷം സർവ്വീസിൽ നിന്ന് വിരമിച്ച മുൻരക്ഷിതാവായ പോസ്റ്റ് മാൻ സോമൻ പെരുമ്പാല മൽ അവർകളെ ചടങ്ങിൽ ആദരിച്ചു. നോട്ടുബുക്ക്, ക്രയോൺസ്, വർണ്ണ ത്തൊപ്പികൾ, എന്നിവ നൽകിയും, വാദ്യമേളങ്ങളോടെയും, കുട്ടികളുടെ കലാപരിപാടികളോടെയും നവാഗതരെ സ്വാഗതം ചെയ്തു. STEPS,NUMATS സംസ്ഥാന ക്യാമ്പിൽ പങ്കെടുത്ത സ്കൂൾ വിദ്യാർത്ഥിനി ഋതുമിത്ര.സി.ആർ. ക്യാമ്പനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി സിബി ജോൺ രക്ഷാകർത്തു ബോധവത്ക്കരണ ക്ലാസ് നയിച്ചു. വിഭവസമൃദ്ധമായ ഉച്ചഭക്ഷണവും പായസവും പ്രവേശനോത്സവ ചടങ്ങുകൾക്ക് മാധുര്യമേകി.
0 Comments