Ticker

6/recent/ticker-posts

കൊടിയത്തൂർ പഞ്ചായത്ത് തല പ്രവേശനോത്സവം*

 *





കൊടിയത്തൂർ : രണ്ട് മാസത്തെ ഇടവേളക്ക് ശേഷം ഒരു അധ്യയന വർഷത്തിന് തുടക്കം കുറിച്ചപ്പോൾ വർണ്ണശബളമായ പ്രവേശനോത്സവങ്ങൾ നടത്തിയാണ് പഞ്ചായത്തിലെ വിദ്യാലയങ്ങൾ വിദ്യാർത്ഥികളെ വരവേറ്റത്.  ജനപ്രതിനിധികളും പിടിഎ കമ്മറ്റികളും സാമുഹിക സാംസ്കാരിക വിദ്യാഭ്യാസ മേഖലകളിലെ പ്രമുഖരും പ്രവേശനോത്സവത്തിൻ്റെ ഭാഗമായി മാറി. വിദ്യാർത്ഥികളുടേയും പൂർവ വിദ്യാർത്ഥികളുടേയും കലാപരിപാടികളും ഘോഷയാത്രയുമെല്ലാം പ്രവേശനോത്സവത്തിന് കൊഴുപ്പേകി.

കൊടിയത്തൂർ പഞ്ചായത്ത് തല പ്രവേശനോത്സവം പന്നിക്കോട് ജി.എൽ.പി സ്കൂളിലാണ് നടന്നത്. ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മറിയം കുട്ടി ഹസ്സൻ അധ്യക്ഷയായി. സ്റ്റാൻ്റിംഗ് കമ്മറ്റി അധ്യക്ഷരായ ബാബു പൊലുകുന്ന്, ആയിഷ ചേലപ്പുറം, പഞ്ചായത്തംഗങ്ങളായ വി.ഷംലൂലത്ത്, സിജി കുറ്റിക്കൊമ്പിൽ രതീഷ്കളക്കുടിക്കുന്ന്, എം.ടി റിയാസ്, പി.ടി.എ പ്രസി: ഷക്കീർവാവ, പ്രധാനാധ്യാപകൻ ഇ.കെ അബ്ദുൽ റഷീദ്, ബി.ആർ.സി ട്രെയ്നർ സഫിയ, ഉസൈൻ ചോണാട്, കെ.പി ഹിഷാം തുടങ്ങിയവർ സംസാരിച്ചു.വിദ്യാർത്ഥികളുടെ ഘോഷയാത്രയും നടന്നു.

Post a Comment

0 Comments