Ticker

6/recent/ticker-posts

മെഗാ മെഡിക്കൽ ക്യാമ്പ്

 ** 




 തോട്ടുമുക്കം : കത്തോലിക്കാ കോൺഗ്രസ് തോട്ടുമുക്കം യൂണിറ്റിന്റെയും സെന്റ് അൽഫോൻസാ പാലിയേറ്റീവ് കെയർ  തോട്ടുമുക്കം യൂണിറ്റിന്റെയും സംയുക്ത  നേതൃത്വത്തിൽ 15-06- 20024 ശനിയാഴ്ച മെഗാ മെഡിക്കൽ ക്യാമ്പ് നടത്തപ്പെടുന്നു. *എംവിആർ.ക്യാൻസർ സെന്റർ കോഴിക്കോടിന്റെയും* *ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോടിന്റെയും* സഹകരണത്തോടെ തോട്ടുമുക്കം പാരിഷ് ഹാളിൽ വച്ച് രാവിലെ 10 മുതൽ 1.30 വരെ നടത്തപ്പെടുന്ന *ക്യാൻസർ ബോധവൽക്കരണ ക്ലാസിലും മെഡിക്കൽ* *ക്യാമ്പിലും* വിദഗ്ധ ഡോക്ടർമാരുടെ സൗജന്യ സേവനം ലഭിക്കുന്നതാണ്.രാവിലെ 9.30ന്  രജിസ്ട്രേഷൻ ആരംഭിക്കു ന്നു.ക്യാമ്പിന്റെ ഉദ്ഘാടനം സെന്റ് തോമസ് ഫൊറോന ചർച്ച് തോട്ടുമുക്കം വികാരി *റവ.ഫാദർ ബെന്നി കാരക്കാട്ടി* *ലിന്റെ* മഹനീയ സാന്നിധ്യത്തിൽ കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് *ശ്രീമതി ദിവ്യാ ഷിബു* നിർവഹിക്കുന്നു.


          ക്യാൻസർ ബോധവൽക്കരണ ക്ലാസിനെ തുടർന്ന് സംഘാടകരുടെ നേതൃത്വത്തിൽ സർവേയും പിന്നീട് *ക്യാൻസർ രോഗനിർണയ ക്യാമ്പും* നടത്തപ്പെടുന്നതാണ്. നേത്ര പരിശോധന ബ്ലഡ്പ്രഷർ ബ്ലഡ് ഷുഗർ ഇസിജി. തുടങ്ങിയ പരിശോധനകളുംആവശ്യമായ മരുന്നുകളും ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യമായി ലഭ്യമാക്കുന്ന തോടൊപ്പം അർഹരായവർക്ക് സൗജന്യ നിരക്കിൽ തുടർ ചികിത്സയും ലഭിക്കുന്നതാണ് എന്ന് സംഘാടകസമിതിക്ക് വേണ്ടി കത്തോലിക്കാ കോൺഗ്രസ് തോട്ടുമുക്കം യൂണിറ്റ് പ്രസിഡണ്ട് തോമസ് മുണ്ടപ്ലാക്കൽ സെക്രട്ടറി ജിജി തൈപ്പറമ്പിൽ സെന്റ് അൽഫോൻസ് പാലിയേറ്റീവ് കെയർ യൂണിറ്റ് പ്രസിഡണ്ട് ജിയോ വെട്ടുകാട്ടിൽ സെക്രട്ടറി ചിന്നമ്മ തറപ്പുതൊട്ടിയിൽ കത്തോലിക്ക കോൺഗ്രസ് താമരശ്ശേരി രൂപത  സെക്രട്ടറി സാബു വടക്കേപടവിൽ ഷാജു പനക്കൽ സെബാസ്റ്റ്യൻ പൂവത്തുംകൂടിയിൽ തുടങ്ങിയവർ അറിയിച്ചു.

Post a Comment

0 Comments