കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ജലസ്രാേതസ്സും ഇരു വഴിഞ്ഞിപ്പുഴയുടെ കൈവഴിയുമായ എടപ്പറ്റ തോട് വീണ്ടെടുക്കുന്നതിന് പദ്ധതിയാവിഷ്ക്കരിച്ച് കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് ഭരണസമിതിയും ജൈവ വൈവിധ്യ പരിസ്ഥിതി സമിതിയും. ജില്ല ജൈവ വൈവിധ്യ പരിസ്ഥിതി സമിതിയുടെ സഹായത്തോടെയാണ് പ്രവർത്തനങ്ങൾ.
പന്നിക്കോട് എടപ്പറ്റ ഒറുവും കുണ്ടിൽ നിന്നാരംഭിച്ച് ഇരുവഴിഞ്ഞി പുഴയിൽ ചാലിയാറിനോട് തൊട്ടടുത്ത് എത്തുന്ന 3 കിലോമീറ്ററോളം നീളമുള്ള തോട് പല ഭാഗത്തും ഇന്ന് കാണാനില്ലാത്ത അവസ്ഥയാണ്.സംരക്ഷണഭിത്തി തകർന്നും പ്ലാസ്റ്റിക്, മത്സ്യ മാംസ അവശിഷ്ടങ്ങൾ തള്ളിയും കയ്യേറ്റങ്ങൾ മൂലവും നശിച്ച് കൊണ്ടിരിക്കുന്ന തോട് പൂർണ്ണമായും സംരക്ഷിച്ച് വീണ്ടെടുക്കുകയാണ് ലക്ഷ്യം.
ഇതിൻ്റെ ഭാഗമായി ഇടപ്പറ്റ തോടിൻ്റെ ഉദ്ഭവസ്ഥലം മുതൽ തോട് വൃത്തിയാക്കുന്ന പ്രവർത്തനങ്ങൾക്ക് തുടക്കമായി. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസി: ദിവ്യ ഷിബു നിർവഹിച്ചു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ആയിഷ ചേലപ്പുറത്ത് അധ്യക്ഷയായി. ജൈവ വൈവിധ്യ പരിസ്ഥിതി സമിതി ജില്ല ഓഫീസർ മഞ്ജുരമേശ് മുഖ്യ പ്രഭാഷണം നടത്തി. സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാനും ബിഎംസി കൺവീനറുമായ ബാബു പൊലുകുന്ന്, മറിയം കുട്ടി ഹസ്സൻ, സി. ഫസൽബാബു, ഹരിദാസൻ പരപ്പിൽ, യു.പി മമ്മദ്, ദിവാകരൻ പൊലുകുന്ന്, കെ.ടിലത്തീഫ് തുടങ്ങിയവർ സംസാരിച്ചു
0 Comments